News
oi-Nimisha V
അനുപമ പരമേശ്വരന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. അക്കൗണ്ടിലൂടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ തുറന്നടിച്ച് എത്തിയിരിക്കുകയാണ് താരം. ഈ പോസ്റ്റിന് പിന്നാലെയായി അക്കൗണ്ടും അപ്രത്യക്ഷമാവുകയായിരുന്നു.
ഇത്തരം അസംബന്ധങ്ങൾ ചെയ്തു കൂട്ടാൻ സമയമുള്ള എല്ലാ ഞെരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം. നിങ്ങൾക്കൊന്നും വീട്ടിൽ അമ്മപെങ്ങന്മാരില്ലേ? ഇത്തരം മണ്ടത്തരങ്ങൾക്കല്ലാതെ, നല്ല കാര്യങ്ങൾക്കായി തല ഉപയോഗിച്ചു കൂടേയെന്നായിരുന്നു അനുപമയുടെ ചോദ്യം. യഥാർത്ഥ ചിത്രവും മോർഫ് ചിത്രവും പങ്കുവച്ചുകൊണ്ടായിരുന്നു അനുപമയുടെ വാക്കുകൾ.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജചിത്രമാണെന്നും ഇത്തരം മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് താരം ട്വീറ്റ് ചെയ്തു. ഒരു പെൺകുട്ടിയല്ലേ? എങ്ങനെയാണ് ഇതു ചെയ്യാൻ തോന്നുന്നത്? ഒരു സാമാന്യബോധം പോലുമില്ലേ? ദയവു ചെയ്ത് ഇത് ആവർത്തിക്കരുതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പേജ് പൂട്ടിയെങ്കിലും ട്വിറ്ററില്‍ താരം സജീവമാണ്.

പ്രേമത്തിലെ മേരിയിലൂടെയാണ് അനുപമ പരമേശ്വരന്‍ ശ്രദ്ധിക്കപ്പെട്ടത്. ചുരുണ്ട മുടിയിഴകളുമായി സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പിന്നീട് അത്ര മികച്ച അവസരങ്ങളൊന്നും താരത്തിന് ലഭിച്ചിരുന്നില്ല. പതിവ് പോലെ താരവും അന്യഭാഷയിലേക്ക് പോയി. തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ നിന്നായി മികച്ച സ്വീകാര്യത ലഭിച്ചതോടെ നിരവധി അവസരങ്ങളും താരത്തിന് ലഭിച്ചു.
സിനിമ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സ്വന്തമായ നിലപാടുകളുണ്ട് ഈ താരത്തിന്.
ബിക്കിനി ധരിച്ച് അഭിനയിക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ഒരു പുതിയ ചിത്രത്തിന്റെ സംവിധായകന്‍ താരത്തോട് ഇക്കാര്യത്തിന് ആവശ്യപ്പെട്ടപ്പോഴാണ് അനുപമ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഗ്ലാമര്‍ വേഷങ്ങളോട് തുടക്കത്തിലെ താരത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജില്‍ തുടരാനാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു അനുപമ പറഞ്ഞത്.
ആ, കോടി, സന്താനം ഭവതി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചതോടെ അനുപമയെ തെന്നിന്ത്യന്‍ സിനിമ ഏറ്റെടുത്തു. മലയാള സിനിമ പലപ്പോഴും വേണ്ടത്ര പരിഗണിക്കാതെ പോവുന്ന താരങ്ങള്‍ അന്യഭാഷാ സിനിമകളില്‍ ചേക്കേറുന്ന പതിവു സംഭവമാണ് അനുപമയുടെ കാര്യത്തിലും സംഭവിച്ചത്
തന്റെ ജീവിതത്തില്‍ വളരെ വലിയ മാറ്റം വരുത്തിയ സിനിമയായിരുന്നു പ്രേമം. ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു അനുപമ. അതിനാല്‍ത്തന്നെ വീട് പുതുക്കിപ്പണിതപ്പോള്‍ മറ്റൊരു പേരും മനസ്സിലുണ്ടായിരുന്നില്ല. അങ്ങനെയാണ് പ്രേമം എന്ന് പേര് നല്‍കിയതെന്നും താരം പറഞ്ഞിരുന്നു.
English summary
Anupama Parameswaran about social media attack
Story first published: Friday, April 10, 2020, 15:33 [IST]