
തല മൊട്ടയടിച്ച് മക്കളായ പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രമാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ ചിത്രത്തിനൊപ്പം സ്റ്റേ ഹോം, ലൈഫ് ഇന്‍ ദ ടൈം ഓഫ് കൊറോണ, ക്വാറന്റൈന്‍ ലുക്ക്, ഡാഡ് ആന്‍ഡ് ഡോട്ടേര്‍സ് എന്നീ ഹാഷ്ടാഗുകളും ഇന്ദ്രജിത്ത് കുറിച്ചിട്ടുണ്ട്. നടന്റെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ഫോട്ടോയ്ക്ക് പിന്നാലെ ലൈക്കും കമന്റുകളുമായി ആരാധകര്‍ എത്തിയിരുന്നു. അടുത്തിടെ കൊറോണ സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം വീഡിയോ കോളിംഗ് നടത്തിയതിന്റെ ചിത്രവും ഇന്ദ്രജിത്ത് സുകുമാരന്‍ പങ്കുവെച്ചിരുന്നു. ക്ലാസ്‌മേറ്റ്സിലെ സഹതാരങ്ങളായ ജയസൂര്യ, നരേന്‍, അനിയന്‍ പൃഥ്വിരാജ് തുടങ്ങിയവരോട് സംസാരിച്ചതിന്റെ ചിത്രങ്ങളായിരുന്നു ഇന്ദ്രജിത്ത് അന്ന് പങ്കുവെച്ചിരുന്നത്.

അടുത്തിടെ കൊറോണ സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം വീഡിയോ കോളിംഗ് നടത്തിയതിന്റെ ചിത്രവും ഇന്ദ്രജിത്ത് സുകുമാരന്‍ പങ്കുവെച്ചിരുന്നു. ക്ലാസ്‌മേറ്റ്സിലെ സഹതാരങ്ങളായ ജയസൂര്യ, നരേന്‍, അനിയന്‍ പൃഥ്വിരാജ് തുടങ്ങിയവരോട് സംസാരിച്ചതിന്റെ ചിത്രങ്ങളായിരുന്നു ഇന്ദ്രജിത്ത് അന്ന് പങ്കുവെച്ചിരുന്നത്. ഇന്ദ്രജിത്തിനൊപ്പമുളള ചിത്രങ്ങള്‍ ഭാര്യ പൂര്‍ണിമയും ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.
സാനിയയുടെ യോഗ കണ്ട് ഞെട്ടി ആരാധകര്‍! റബ്ബര്‍ പാലാണോ കുടിക്കുന്നത് എന്ന് കമന്റ്

കൊറോണ ബോധവല്‍ക്കരണ പോസ്‌ററുകളുമായും നടന്‍ എപ്പോഴും എത്താറുണ്ട്. അടുത്തിടെ പൃഥ്വിരാജ് ജോര്‍ദാനിലേക്ക് പോവുന്നതിന് മുന്‍പ് കുടുംബവുമായി ഒത്തുകൂടിയതിന്റെ ചിത്രങ്ങളും ഇന്ദ്രജിത്ത് സുകുമാരന്‍ പോസ്റ്റ് ചെയ്തിരുന്നു. ലോക്ക് ഡൗണിന് ശേഷം കൈനിറയെ സിനിമകളാണ് നടന്റെതായി വരാനിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കുറുപ്പിന്റെ ചിത്രീകരണം നേരത്തെ അവസാനിച്ചിരുന്നു.
ബിഗ് ബഡ്ജറ്റ് സിനിമകളുമായി മമ്മൂട്ടിയും മോഹന്‍ലാലും! ഇക്കൊല്ലം എത്തുന്ന സൂപ്പര്‍താര ചിത്രങ്ങള്‍

ചിത്രത്തില്‍ പോലീസ് ഓഫീസറായിട്ടാണ് ഇന്ദ്രജിത്ത് സുകുമാരന്‍ എത്തുന്നത്. കുറുപ്പിന് പുറമെ വടംവലി പ്രമേയമാക്കി ഒരുക്കിയ ആഹാ എന്ന ചിത്രവും നടന്റെതായി വരുന്നുണ്ട്. കൂടാതെ സുഡാനി ഫ്രം നൈജീരിയ്ക്ക് പിന്നാലെ സക്കറിയ സംവിധാനം ചെയ്ത ഹലാല്‍ ലവ് സ്റ്റോറി എന്ന ചിത്രത്തിലും മുഖ്യവേഷത്തില്‍ നടന്‍ അഭിനയിച്ചിരുന്നു. നടന്‍ അഭിനയിച്ച മിക്ക ചിത്രങ്ങളും അവസാന ഘട്ടത്തിലാണുളളത്. അടുത്തിടെ തമിഴില്‍ ജയലളിതയുടെ ബയോപിക്ക് വെബ് സീരിസിലും നടന്‍ അഭിനയിച്ചിരുന്നു. സീരിസില്‍ എംജിആറായിട്ടാണ് നടന്‍ എത്തിയിരുന്നത്.