
എന്റെ പെങ്ങളും, സുഹൃത്തും, അഭ്യുദയകാംക്ഷിയുമായ പ്രിയ മോള്‍ക്ക് ജന്മദിനാശംസകള്‍ എന്നാണ് ജോജു ജോര്‍ജ്ജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ചാക്കോച്ചനൊപ്പം നില്‍ക്കുന്ന പ്രിയയുടെ ഒരു ചിത്രവും ജോജു ജോര്‍ജ്ജ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരുന്നു. കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ജോജു ജോര്‍ജ്ജ്.

ചാക്കോച്ചനും ജോജുവും മുന്‍പ് നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷം എപ്രില്‍ ഏഴിനായിരുന്നു ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസഹാക്ക് വന്നത്. മകന്റെ വരവ് ഇരുവരുടെയും ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കിയിരുന്നു. ഇസയുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്.
പേളി മാണിയുടെ ചലഞ്ച് ഏറ്റെടുത്ത് കുഞ്ചാക്കോ ബോബന്‍! ഒന്നാമത് എത്തി നടന്‍

സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബ വിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് കുഞ്ചാക്കോ ബോബന്‍. ഇസയുടെ മാമോദീസ ചടങ്ങും മറ്റുമെല്ലാം നടന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. മുന്‍പ് ഇസയാണ് ചാക്കോച്ചന്റെ ഇപ്പോഴത്തെ ലോകമെന്ന് പ്രിയ അറിയിച്ചിരുന്നു. സിനിമാ തിരക്കുകള്‍ കഴിഞ്ഞാല്‍ മകനൊപ്പമാണ് ചാക്കോച്ചന്‍ കൂടുതല്‍ സമയവും ചെലവഴിക്കാറുളളതെന്നായിരുന്നു പ്രിയ പറഞ്ഞത്.
ലോക് ഡൗണില്‍ തല മൊട്ടയടിച്ച് ഇന്ദ്രജിത്ത്! മക്കളുടെ പണി ആണോയെന്ന് ആരാധകര്‍

ഇസയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലെയും ചിത്രങ്ങള്‍ ചാക്കോച്ചന്‍ നേരത്തെ പങ്കുവെച്ചിരുന്നു. ലോക് ഡൗണ്‍ സമയത്തും കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്. ബോധവല്‍ക്കരണ പോസ്റ്റുകള്‍ക്കൊപ്പം വീട്ടുവിശേഷങ്ങളും നടന്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെ ഇസഹാക്ക് ബാഡ്മിന്റണ്‍ കളിക്കുന്ന ചിത്രം നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ലോക് ഡൗണ്‍ കാലത്തും വര്‍ക്കൗട്ടിന് വലിയ പ്രാധാന്യം നല്‍കാറുണ്ട് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്റെ മിക്ക ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്.