News
oi-Saranya Kv
ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍….ഒരുകാലത്ത് മലയാളികള്‍ നെഞ്ചേറ്റിയ ഗാനം. അതിനുമപ്പുറത്തേക്ക് നദിയ മൊയ്തു എന്ന പേര് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ ആദ്യ ഓര്‍ക്കുന്ന ഗാനം. നോക്കത്താം ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി 34 വര്‍ഷങ്ങള്‍ക്കുമുമ്പാണ് നദിയ സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌ക്കരവും നദിയ നേടി. തുടര്‍ന്ന് തമിഴിലും മലയാളത്തിലുമായി നിരവധി നിരവധി സിനികളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു
1994ല്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തതിനുശേഷം 2004ല്‍ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെ അതിഗംഭിരമായ തിരിച്ചുവരവ്
തന്നെ നദിയ നടത്തി. കേരളത്തിലും തരംഗം സൃഷ്ടിച്ച ചിത്രത്തില്‍ ജയം രവിക്കും അസിനുമൊപ്പം തന്നെ ശ്രദ്ധ നേടാന്‍ നദിയക്ക് കഴിഞ്ഞു. ചിത്രത്തില്‍ ജയം രവിയുടെ അമ്മയുടെ വേഷത്തിലായിരുന്നു നദിയ എത്തിയത്. അമ്മയും മകനും തമ്മിലുള്ള ആത്ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രത്തെ പ്രേക്ഷകര്‍ ഇരുംകൈയും നീട്ടിയാണ് സ്വീകരിച്ചത്. മോഹന്‍രാജ സംവിധാനം ചെയ്ത ചിത്രം ആ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നുകൂടിയായിരുന്നു. പ്രകാശ് രാജ്, വിവേക്, ഐശ്വര്യ എന്നിവരായിരുന്നു ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള നദിയ മൊയ്തു എഴുതിയ ഒരു കുറിപ്പാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. ”ആ സിനിമയോടെ അവരെല്ലാം എന്റെ കുടുംബം പോലെയായി എന്നാണ് എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയുടെ സെറ്റിലെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് താരം പറയുന്നത്.
നദിയ മെയ്തുവിന്റെ പോസ്റ്റ്
”ഈ സിനിമയുടെ സെറ്റ് ഇന്നും ഓര്‍മ്മയിലുണ്ട്. അതിപ്പോഴുമെന്റെ കുടുംബം പോലെയാണ്. ജയം രവിക്കും സംവിധായകന്‍ മോഹന്‍രാജയ്ക്കുമൊപ്പം, ഒരുപാട് നാളെത്ത ഇടവേളയ്ക്കുശേഷം എന്റെ രണ്ടാം ഇന്നിംഗ്‌സിനു തുടക്കമിട്ട ചിത്രം”.
വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നദിയ വീണ്ടും സിനിമയില്‍ സജീവമായെങ്കിലും സമൂഹമാധ്യമങ്ങളില്‍ സാന്നിദ്ധ്യം അറിയിച്ചിരുന്നില്ല. ഈ അടുത്താണ് ഇന്‍സ്റ്റഗ്രാമില്‍ താരം സജീവമായത്. മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ നീരാളി
എന്ന ചിത്രത്തിലാണ് നദിയ ഏറ്റവുമൊടുവിലായി അഭിനയിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് താരം എത്തിയത്. ഫാസില്‍ സംവിധാനം ചെയ്ത നോക്കത്താം ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രമാണ് മോഹന്‍ലാല്‍-നദിയ കൂട്ടുകെട്ടില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം. 1986ല്‍ പുറത്തിറങ്ങിയ പഞ്ചാഗ്നിയില്‍ ഇരുവരും ഒന്നിച്ചെങ്കിലും ഈ കൂട്ടുകെട്ട് അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
ഉപ്പുമാവും ബീഫ് കറിയും, ചുമ്മാ ഒന്ന് പരീക്ഷിച്ചുനോക്ക്, ആ ഭക്ഷണ കഥ പറഞ്ഞ് ഹരീഷ് കണാരൻ
English summary
nadia moidu shares her memories from m kumaran son of mahalakshmi