
അതേസമയം ജോര്‍ദാനില്‍ നിന്നുളള സംവിധായകന്‍ ബ്ലെസിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരുന്നു. ഹാപ്പി ഈസ്റ്റര്‍ എന്ന് കുറിച്ച് ചിരിച്ചുകൊണ്ടുളള ഒരു ചിത്രമാണ് ബ്ലെസി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംവിധായകന്റെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിരവധി പേരാണ് ബ്ലെസിക്ക് തിരിച്ചും ആശംസകള്‍ അറിയിച്ചിരുന്നത്.

അതേസമയം ജോര്‍ദാനില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് അടുത്തിടെ ബ്ലെസിയും പൃഥ്വിരാജും അറിയിച്ചിരുന്നു. എല്ലാവരോടും സുരക്ഷിതരായി ഇരിക്കാനും ഇതൊക്കെ ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളാണെന്നും പൃഥ്വി പറഞ്ഞിരുന്നു. ഒറ്റക്കെട്ടായി ചിന്തിക്കുകയും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയം. ഇഷ്ടപ്പെട്ടവരില്‍ നിന്ന് പോലും അകലം പാലിക്കേണ്ട സമയം.
ആദ്യം അതിജീവിക്കാം! എന്നിട്ട് ആഘോഷം! മാസ്റ്ററിന്റെ പുതിയ പോസ്റ്ററുമായി സംവിധായകന്‍

ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ വെല്ലുവിളിയെ ലോകം അഭിമുഖീകരിച്ച് കൊണ്ടിരിക്കുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിച്ചും സ്വയം ശുചിയായി സൂക്ഷിച്ചും മാത്രമേ നമുക്കതിനെ പ്രതിരോധിക്കാന്‍ കഴിയു. പൃഥ്വി മുന്‍പ് പറഞ്ഞ വാക്കുകളാണിവ. വലിയ തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് ആടുജീവിതത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നത്. കേരളത്തിലെ ഷെഡ്യൂളിന് ശേഷമാണ് സിനിമാ സംഘം ജോര്‍ദ്ദാനിലേക്ക് തിരിച്ചത്.
ദളപതി വിജയുടെ പാട്ടിനൊപ്പം ചുവടുവെച്ച് പവന്‍! വൈറല്‍ വീഡിയോ

നേരത്തെ ആടുജീവിതത്തിനായി വലിയ തയ്യാറെടുപ്പുകളായിരുന്നു പൃഥ്വി നടത്തിയത്. ശരീരഭാരം കുറയ്ക്കാന്‍ സിനിമയില്‍ നിന്നും മൂന്ന് മാസത്തെ ഇടവേള എടുത്തിരുന്നു താരം. ആടുജീവിതത്തിലെ നജീബിന്റെ ദുരിത കാലഘട്ടം അവതരിപ്പിക്കാനായിട്ടാണ് പൃഥ്വി നേരത്തെ വണ്ണം കുറച്ചത്. പൃഥ്വിയുടെ ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം.

പൃഥ്വിരാജും ബ്ലെസിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആടുജീവിതം. അയ്യപ്പനും കോശിയും വന്‍ വിജയമായതിന് പിന്നാലെയാണ് പൃഥ്വി ആടുജീവിതത്തിലേക്ക് എത്തിയത്. ഈ വര്‍ഷം സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ചിത്രത്തിലെ പൃഥ്വിയുടെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്.