0

Rimi Tomy Singing With Stephan Devassy On Easter Day | ‘ഈ വര്‍ഷത്തെ എറ്റവും നല്ല ഓര്‍മ്മകളിലൊന്ന്’! വീഡിയോ പങ്കുവെച്ച് റിമി ടോമി

Share


bredcrumb

News

oi-Midhun Raj

|

ഗായികയായും അവതാരകയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിമി ടോമി. നടിയുടെതായി സംപ്രേക്ഷണം ചെയ്യാറുളള പരിപാടികള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. ലോക് ഡൗണ്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് താരം. റിമി ടോമിയുടെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

rimitomy

ഈസ്റ്റര്‍ നാളില്‍ സ്റ്റീഫന്‍ ദേവസ്യയുടെ കീബോര്‍ഡ് വായനയ്‌ക്കൊപ്പം പാട്ട് പാടുന്നതിന്റെ ഒരു വീഡിയോ ആണ് റിമി പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്‌ക്കൊപ്പം ഈ വര്‍ഷത്തെ എറ്റവും നല്ല ഓര്‍മ്മകളില്‍ ഒന്ന് എന്നും നടി കുറിച്ചു. എല്ലാ സഹോദരി സഹോദരന്മാര്‍ക്കും ഹാപ്പി ഈസ്റ്റര്‍, നമ്മളും ഉടനെ ഈ സാഹചര്യത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കും. റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മുന്‍പ് ക്വാറന്റൈന്‍ നാളുകളില്‍ റിമിയുടെതായി ഇറങ്ങിയ പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇടയ്ക്ക് വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോയും നടി പോസ്റ്റ് ചെയ്തിരുന്നു. ഒപ്പം കൊറോണ ബോധവല്‍ക്കരണ പോസ്റ്റുകളും റിമി ടോമിയുടെതായി വന്നിരുന്നു. ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം മീശമാധവനിലൂടെയാണ് റിമി ടോമി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.

റിമിയുടെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നൂറിലധികം പാട്ടുകളാണ് നടി മലയാളത്തില്‍ പാടിയത്. സിനിമകള്‍ക്കൊപ്പം ആല്‍ബങ്ങളിലും നടി പാടി. സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും നടി മലയാളികള്‍ക്കിടയില്‍ തിളങ്ങിയിരുന്നു. മീശമാധവനില്‍ വിദ്യാസാഗറിന്റെ സംഗീതത്തിലായിരുന്നു റിമി ടോമി ആദ്യമായി പാടിയത്. ചിത്രത്തില്‍ ശങ്കര്‍ മഹാദേവനൊപ്പം നടി പാടിയ പാട്ട് വലിയ ഹിറ്റായി മാറിയിരുന്നു.

ദളപതി വിജയുടെ പാട്ടിനൊപ്പം ചുവടുവെച്ച് പവന്‍! വൈറല്‍ വീഡിയോ

തുടര്‍ന്ന് നിരവധി ടെലിവിഷന്‍ പരിപാടികളും റിമി ടോമിയുടെതായി ഹിറ്റായി മാറി. നിലവില്‍ മഴവില്‍ മനോരമയില്‍ ഒന്നും ഒന്നും മൂന്ന് എന്ന പ്രോഗ്രാമാണ് നടിയുടെതായി സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്. തിങ്കള്‍ മുതല്‍ വെളളി വരെ എന്ന ചിത്രത്തിലുടെ നായികയായും റിമി ടോമി മലയാളത്തില്‍ തിളങ്ങിയിരുന്നു. തുടര്‍ന്ന് കുഞ്ഞിരാമായണം, എന്നാലും ശരത് തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് നടി. പുതിയ ചിത്രങ്ങള്‍ക്കൊപ്പം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും റിമി ടോമി പങ്കുവെക്കാറുണ്ട്‌.

വീഡിയോ

മധുരരാജ റിലീസ് ചെയ്ത് ഒരുവര്‍ഷം! മെഗാസ്റ്റാര്‍ തകര്‍ത്താടിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം

English summary

Rimi Tomy Singing With Stephan Devassy On Easter Day





Source link

Click to rate this post!
[Total: 0 Average: 0]