0

Sunny Leone Wishes Happy Vishu To Malayalees | മലയാളികള്‍ക്ക് വിഷു ആശംസയുമായി സണ്ണി! സുരക്ഷിതരായി കുടുംബത്തോടൊപ്പം ആഘോഷിക്കൂ എന്ന് നടി

Share


bredcrumb

News

oi-Midhun Raj

|

ബോളിവുഡിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് സണ്ണി ലിയോണ്‍. ഗ്ലാമര്‍ റോളുകളിലൂടെയാണ് സണ്ണി ലിയോണ്‍ സിനിമയില്‍ തിളങ്ങിയത്. മമ്മൂട്ടിയുടെ മധുരരാജയിലൂടെയാണ് കഴിഞ്ഞ വര്‍ഷം സണ്ണി മലയാളത്തിലും അരങ്ങേറിയത്. കേരളത്തില്‍ ലഭിച്ച സ്വീകരണത്തെക്കുറിച്ച് മുന്‍പ് നടി മനസു തുറന്നിരുന്നു. ഒരു ഉദ്ഘാടനത്തിന് വന്നപ്പോള്‍ ലഭിച്ച വലിയ സ്വീകരണത്തെക്കുറിച്ചായിരുന്നു നടി പറഞ്ഞത്.

sunny-leone

ഇപ്പോഴിതാ മലയാളികള്‍ക്ക് വിഷു ആശംസ അറിയിച്ചും എത്തിയിരിക്കുകയാണ് നടി. ടിക്ക് ടോക്ക് വീഡിയോയിലൂടെയാണ് താരം ആശംസ നേര്‍ന്നിരിക്കുന്നത്. എല്ലാവരും വീട്ടില്‍ തന്നെ സുരക്ഷിതരായി ഇരിക്കണമെന്നും നടി പറയുന്നു. വീട്ടിനുളളില്‍ തന്നെ ആഘോഷിക്കണം. ഇത് ഏറെ പ്രയാസമുളള സമയമാണെന്ന് അറിയാം. പക്ഷേ സ്‌നേഹം കൊണ്ടും കുടുംബത്തോടൊപ്പവും നമുക്ക് ആഘോഷിക്കാനാവുമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

ലോക് ഡൗണില്‍ തല മൊട്ടയടിച്ച് ഇന്ദ്രജിത്ത്! മക്കളുടെ പണി ആണോയെന്ന് ആരാധകര്‍

സണ്ണി ലിയോണിന്റെ പുതിയ വീഡിയോ ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരുന്നു. ലോക് ഡൗണ്‍ സമയത്ത് ലോക്ഡ് അപ്പ് വിത്ത് സണ്ണി എന്ന വീഡിയോ ചാറ്റും നേരത്തെ സണ്ണി ആരംഭിച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് സണ്ണി ചാറ്റ് ഷോ നടത്തുന്നത്. സണ്ണി ലിയോണിന്റെ പുതിയ ചാറ്റ് ഷോ ഏറ്റടുത്തിരിക്കുകയാണ് ആരാധകര്‍. ലോക് ഡൗണ്‍ സമയം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ആക്ടീവാകാറുളള താരമാണ് സണ്ണി ലിയോണ്‍. തന്റെ പുതിയ ചിത്രങ്ങളും വീട്ടു വിശേഷങ്ങളുമെല്ലാം നടി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കാറുണ്ട്.

സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബ ജീവിതവും നല്ല രീതിയിലാണ് താരം മുന്നോട്ട് കൊണ്ടുപോവുന്നത്. ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പമുളള ചിത്രങ്ങള്‍ നടി എപ്പോഴും പോസ്റ്റ് ചെയ്യാറുണ്ട്. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും സണ്ണി ലിയോണ്‍ അഭിനയിച്ചിരുന്നു. അധിക ചിത്രങ്ങളിലും ഗാന രംഗത്ത് മാത്രമാണ് നടി പ്രത്യക്ഷപ്പെടാറുളളത്. കഴിഞ്ഞ വര്‍ഷമാണ് നടിയുടെ ബയോപിക്ക് വെബ് സീരിസ് പുറത്തിറങ്ങിയിരുന്നത്. കരണ്‍ജിത്ത് ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന വെബ് സീരിസിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. തമിഴില്‍ ഒരു ചരിത്ര സിനിമയിലും അടുത്തിടെ നടി അഭിനയിച്ചിരുന്നു. മധുരരാജയ്ക്ക് പുറമെ മലയാളത്തില്‍ രംഗീല എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.

പേളി മാണിയുടെ ചലഞ്ച് ഏറ്റെടുത്ത് കുഞ്ചാക്കോ ബോബന്‍! ഒന്നാമത് എത്തി നടന്‍

English summary

Sunny Leone Wishes Happy Vishu To Malayalees



Source link

Click to rate this post!
[Total: 0 Average: 0]