0

actress swasika posted against fake facebook page | സ്വാസികയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ്! പരാതി നല്‍കി നടി

Share


bredcrumb

News

oi-Midhun Raj

|

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് നടി സ്വാസിക. സിനിമകളിലൂടെയും സീരിയലുകളിലൂടെയുമാണ് നടി മലയാളികള്‍ക്ക് പ്രിയങ്കരിയായത്. ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്ത സീത സീരിയല്‍ നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. കൂടാതെ നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ ചിത്രത്തിലെ കഥാപാത്രവും നടിയുടെതായി ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴും സിനിമയിലും ടെലിവിഷന്‍ രംഗത്തും സജീവമാണ് സ്വാസിക.

swasika

നടിയുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തന്റെ പേരില്‍ ഒരു വ്യാജ ഫേസ്ബുക്ക് പേജില്‍ നിന്നും അനാവശ്യമായ പോസ്റ്റുകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു എന്നാണ് നടി പറയുന്നത്. ഇതിനെതിരെ സൈബര്‍ നടപടികള്‍ നടക്കുകയാണെന്നും സ്വാസിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

സ്വാസികയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയ സുഹൃത്തുക്കളെ, ഈയിടെ എന്റെ പേരില്‍ ഒരു വ്യാജ ഫേസ്ബുക് പേജില്‍ നിന്നും അനാവശ്യമായ പോസ്റ്റുകള്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടു, അതിനെതിരെയായുള്ള സൈബര്‍ നടപടികള്‍ നടക്കുകയാണ് . എന്നെ സ്‌നേഹിക്കുന്ന എന്റെ എല്ലാം സുഹൃത്തുക്കളും താഴെ കൊടുത്തിരിക്കുന്ന പേജ് ലിങ്ക് കയറി റിപ്പോര്‍ട്ട് ചെയ്യുക. സ്വാസിക ഫേസ്ബുക്കില്‍ കുറിച്ചു.

സഹനടിയായുളള വേഷങ്ങളിലൂടെയാണ് സ്വാസിക സിനിമയില്‍ തിളങ്ങിയത്. 2009ല്‍ തമിഴ് ചിത്രം വൈഗയിലൂടെ ആയിരുന്നു നടിയുടെ അരങ്ങേറ്റം. നാല്‍പതിലധികം സിനിമകളിലാണ് സ്വാസിക മലയാളത്തില്‍ അഭിനയിച്ചത്.

ജോര്‍ദാനില്‍ നിന്നും ബ്ലെസിയുടെ ഈസ്റ്റര്‍ ആശംസ! പൃഥ്വി എവിടെയെന്ന് ആരാധകര്‍

നേരത്തെ തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചവര്‍ക്കെതിരെ അനുപമ പരമേശ്വരനും രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്തുവെന്നും നടി പറഞ്ഞിരുന്നു. ഇത്തരം അസംബന്ധങ്ങള്‍ ചെയ്തു കൂട്ടാന്‍ സമയമുളള എല്ലാ ഞരമ്പുരോഗികളോടും പറയാനുളളത് ഒന്നുമാത്രം, നിങ്ങള്‍ക്കൊന്നും വീട്ടില്‍ അമ്മ പെങ്ങമാരില്ലേ ഇത്തരം മണ്ടത്തരങ്ങള്‍ക്കല്ലാതെ നല്ല കാര്യങ്ങള്‍ക്കായി തല ഉപയോഗിച്ചു കൂടെയെന്നായിരുന്നു അനുപമയുടെ ചോദ്യം.

യഥാര്‍ത്ഥ ചിത്രവും മോര്‍ഫ് ചെയ്ത ചിത്രവും പങ്കുവെച്ചുകൊണ്ടായിരുന്നു അനുപമ പരമേശ്വരന്‍ രംഗത്തെത്തിയിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജചിത്രമാണെന്നും ഇത്തരം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് അനുപമ പരമേശ്വരന്‍ ട്വീറ്റ് ചെയ്തിരുന്നു.

അഞ്ചാം പാതിര ബ്രില്യന്‍സിനെ പുകഴ്ത്തി ട്രോളുകള്‍! തരംഗമായി റിപ്പര്‍ രവിയും ബെഞ്ചമിന്‍ ലൂയിസും

English summary

actress swasika posted against fake facebook page



Source link

Click to rate this post!
[Total: 0 Average: 0]