News
oi-Nimisha V
മഞ്ജു വാര്യരുടെ സഹോദരനും അഭിനേതാവുമായ മധു വാര്യര്‍ സംവിധായകനാവുകയാണ്. നടനായാണ് തുടക്കം കുറിച്ചതെങ്കിലും സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ആ സ്വപ്‌നം അദ്ദേഹം യാഥാര്‍ത്ഥമാക്കുകയാണ് ലളിതം സുന്ദരമെന്ന ചിത്രത്തിലൂടെ.
അമ്മ ഹോം ക്വാറന്‍റൈനിലാണ്! ഭാര്യയും മോളും വീട്ടിലില്ല! ലോക് ഡൗണിനെക്കുറിച്ച് ടൊവിനോ തോമസ്!
മഞ്ജു വാര്യരും ബിജു മേനോനുമാണ് ചിത്രത്തിലെ നായികനായകന്‍മാര്‍. പൂജ കഴിഞ്ഞ് സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. അതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഷൂട്ട് നിര്‍ത്തി താരങ്ങളും അണിയറപ്രവര്‍ത്തകരുമല്ലാം വീടുകളിലേക്ക് മടങ്ങിയത്.
ഇന്‍സ്റ്റഗ്രാമില്‍ നിന്നും പുതിയ റെക്കോര്‍ഡുമായി ദുല്‍ഖര്‍ സല്‍മാന്‍! കൈയ്യടിച്ച് ആരാധകരും! കാണൂ
നാളുകള്‍ക്ക് ശേഷമായാണ് മഞ്ജുവും മധുവും അനുവുമൊക്കെ വീട്ടില്‍ ഇരിക്കുന്നതെന്നും ഇത് കാണാന്‍ മാധവേട്ടനും കൂടി വേണമായിരുന്നുവെന്നുമുള്ള കുറിപ്പുമായി ഗിരിജ വാര്യര്‍ എത്തിയിരുന്നു. എഴുത്തിലേക്ക് തിരിച്ച് പോയ അമ്മയുടെ കുറിപ്പ് പങ്കുവെച്ച് മഞ്ജു വാര്യരും എത്തിയിരുന്നു. ആവണിക്കൊപ്പമുള്ള കളിയെക്കുറിച്ചും അനുവിന്റെ അടുക്കള ഭരണത്തെക്കുറിച്ചും മഞ്ജുവിന്റെ നൃത്തത്തെക്കുറിച്ചുമൊക്കെ അമ്മ എഴുതിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പ് വൈറലായി മാറിയിരുന്നു.
മമ്മൂട്ടിയുടെ ഇന്‍ഡസ്ട്രിയില്‍ ഹിറ്റ് സിനിമയ്ക്ക് 24! കാലാപാനിയെ മലര്‍ത്തിയടിച്ച ഹിറ്റ്‌ലര്‍!
ഫാമിലി എന്റര്‍ടൈനറായാണ് ലളിതം സുന്ദരം ഒരുക്കുന്നത്. പ്രമോദ് മോഹനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സംരംഭകയുടെ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുമായാണ് ബിജു മേനോന്‍ എത്തുന്നത്.

മഞ്ജു വാര്യരുടെ സഹോദരന്റെ വേഷത്തില്‍ അനു മോഹന്‍ എത്തുന്നുണ്ട്. അനുമോഹന്റെ കാമുകിയായാണ് ദീപ്തി സതി എത്തുന്നത്. പ്രധാനപ്പെട്ട കഥാപാത്രം തന്നെയാണ് താരത്തിനും നല്‍കിയിട്ടുള്ളതെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
മീനാക്ഷിക്കൊപ്പമുള്ള ഫോട്ടോ ഇടാമോ? മഞ്ജു വാര്യരോട് ആരാധികയുടെ ചോദ്യം! താരത്തിന്റെ മറുപടി?
ദിലീഷ് പോത്തന്‍, സൈജുകുറുപ്പ്, സറീന വഹാബ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സെന്‍ട്രല്‍ പിക്‌ചേഴ്‌സിനൊപ്പം ചേര്‍ന്ന് മഞ്ജു വാര്യരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീനയെന്ന ചിത്രത്തിലൂടെയായിരുന്നു ദീപ്തി സതി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. പരസ്യത്തിലും മോഡിലിങ്ങുമെല്ലാം സജീവമായിരുന്ന താരത്തെ നായികയാക്കിയത് ലാല്‍ ജോസായിരുന്നു. മികച്ച അവസരങ്ങളായിരുന്നു താരത്തിന് പിന്നീട് ലഭിച്ചത്.
നച്ചുവിനോട് സുപ്രിയയുടെ അഭ്യര്‍ത്ഥന! കാണുമ്പോഴേ കഴിക്കാന്‍ തോന്നും! റെയിന്‍ബോ കേക്കുമായി താരപുത്രി!
English summary
Deepti Sati to play a major role in Manju Warrier’s Lalitham Sundaram