News
oi-Nimisha V
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറിയത്. മമ്മൂട്ടിക്ക് പിന്നാലെയായി മകനും അഭിനയരംഗത്ത് എത്തിയപ്പോള്‍ ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. പെട്ടെന്ന് തന്നെ മലയാള സിനിമയുടെ പ്രധാന ഘടകമായി മാറാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ആവര്‍ത്തനവിരസതയുളവാക്കുന്ന കഥാപാത്രങ്ങളിലൂടെ കടന്നുപോയിരുന്നുവെങ്കിലും ബുദ്ധിപരമായി അതില്‍ നിന്നും മാറി സഞ്ചരിക്കുകയായിരുന്നു പിന്നീട്. ഏത് തരം കഥാപാത്രങ്ങളും തന്റെ കൈയ്യില്‍ ഭദ്രമെന്ന് ഇതിനകം ദുല്‍ഖര്‍ തെളിയിച്ചിട്ടുമുണ്ട്.
അമ്മ ഹോം ക്വാറന്‍റൈനിലാണ്! ഭാര്യയും മോളും വീട്ടിലില്ല! ലോക് ഡൗണിനെക്കുറിച്ച് ടൊവിനോ തോമസ്!
ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലായ ദുല്‍ഖര്‍ സല്‍മാന്‍ പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണം 5 മില്യണ്‍ കടന്നുവെന്ന വിവരം പങ്കുവെച്ചത് താരം തന്നെയായിരുന്നു. പിന്തുണയും സ്‌നേഹവും നല്‍കി കൂടെ നിന്ന എല്ലാവരോടും നന്ദി പറഞ്ഞും താരം എത്തിയിരുന്നു. ഇൻസ്റ്റാഗ്രാം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഒരുപാട് ദൂരം താണ്ടാനുണ്ടെന്നും ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ ഇന്‍ഡസ്ട്രിയില്‍ ഹിറ്റ് സിനിമയ്ക്ക് 24! കാലാപാനിയെ മലര്‍ത്തിയടിച്ച ഹിറ്റ്‌ലര്‍!
ജീവിതത്തിലെ ചില സന്തോഷങ്ങൾ എന്നും അതുപോലെ നിൽക്കുമെന്നുമൊക്കെ ഹാഷ്ടാഗായി താരം ഈ സന്തോഷ വാർത്ത പങ്കുവെച്ചുകൊണ്ട് കുറിച്ചിട്ടുണ്ട്. ഇതിനകം തന്നെ ഈ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അനുപമ പരമേശ്വരന്‍, സണ്ണി വെയ്ന്‍, അന്‍സണ്‍ പോള്‍, തുടങ്ങിയവര്‍ക്കൊപ്പം ആരാധകരും താരത്തിനെ അഭിനന്ദിച്ച് എത്തിയിട്ടുണ്ട്.

ലോക് ഡൗണായതിനാല്‍ വീട്ടില്‍ത്തന്നെ കഴിയുകയാണ് താനെന്ന് വ്യക്തമാക്കി താരം നേരത്തെ എത്തിയിരുന്നു. പാചക പരീക്ഷണം നടത്തുന്നതിന്റെ ചിത്രങ്ങളും ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ ലൈവ് വീഡിയോയുമായും താരമെത്തിയിരുന്നു. മറിയത്തിനും അമാലിനുമൊപ്പമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങള്‍ താഴെയിരിക്കുമ്പോള്‍ അവള്‍ മുകളിലായിരിക്കും. കളിക്കാനായി ആളെ കിട്ടിയതിന്റെ സന്തോഷത്തിലാണ് മകളെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.
അജിത്ത് പുറത്തിറങ്ങി നടക്കാത്തതിന് കാരണം ഇതാണ്! നടക്കാന്‍ പോലും അനുവദിച്ചില്ലെന്ന് വനിത റേസര്‍!
ഇനി എന്നാണ് റിലീസ് എന്നായിരുന്നു ആരാധകരുടെ ചോദ്യം. അതേക്കുറിച്ച് തനിക്കും ധാരണയില്ലെന്ന് താരം പറഞ്ഞിരുന്നു. കുറുപ്പിനായി കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദുല്‍ഖര്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധേയമായി മാറാറുണ്ട്. ഭാഷാഭേദമന്യേ മികച്ച പിന്തുണയും സ്വീകാര്യതയും സ്വന്തമാക്കി മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
English summary
Dulquer Salmaan thanks his fans for Family of 5 million on Instagram