0

Manikuttan’s facebook post about Mohanlal! ആ ശബ്ദത്തിലെ കരുതല്‍ തന്ന ഊര്‍ജം! മോഹന്‍ലാല്‍ നേരിട്ട് വിളിച്ചു! അനുഭവം പങ്കുവെച്ച് മണിക്കുട്ടന്‍

Share


bredcrumb

News

oi-Nimisha V

|

യുവതാരനിരയില്‍ ശ്രദ്ധേയനായ താരങ്ങളിലൊരാളാണ് മണിക്കുട്ടന്‍. കായംകുളം കൊച്ചുണ്ണിയെന്ന സീരിയലിലൂടെയായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. വിനയന്‍ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയായിരുന്നു താരം സിനിമയിലേക്ക് എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞിരുന്നുവെങ്കിലും വസരങ്ങളുടെ അഭാവം താരത്തെ അലട്ടുന്നുണ്ടായിരുന്നു. സിനിമയ്ക്ക് പുറമെ സ്റ്റേജ് പരിപാടികളിലും സിസിഎല്ലിലുമെല്ലാം സജീവമായിരുന്നു താരം.

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. റിലീസുകളും ഷൂട്ടിംഗുമെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. കടുത്ത പ്രതിസന്ധിയാണ് സിനിമാമേഖലയില്‍. അമ്മയിലെ അംഗങ്ങള്‍ക്ക് സഹായവുമായി മോഹന്‍ലാലും, പിന്നണി പ്രവര്‍ത്തകര്‍ക്ക് സഹായങ്ങളുമായി ഫെഫ്കയും എത്തിയിരുന്നു. തന്നെത്തേടിയെത്തിയ മോഹന്‍ലാലിന്റെ വിളിയെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് മണിക്കുട്ടന്‍ ഇപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് വിശദീകരിച്ചത്. പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം:

നന്ദി ലാലേട്ടാ!! ആ കരുതലിനും സ്നേഹത്തിനുമെന്ന് പറഞ്ഞാണ് മണിക്കുട്ടന്‍റെ കുറിപ്പ് തുടങ്ങുന്നത്. ലോക്ക് ഡൌൺ കാലഘട്ടത്തിൽ ശാരീരികമായും മാനസികമായും സാമ്പത്തികമായും എല്ലാവരേയും പോലെ ഞാനും ഉത്കണ്ഠയിലാണ്. സിനിമകൾ ചെയ്യുന്നത് കുറവാണെങ്കിലും സ്റ്റേജ് ഷോ, സിസിഎൽ ക്രിക്കറ്റ് മുതലായ പലതും ആണ് നമ്മുടെ ദൈനംദിനചിലവുകൾക്ക് സഹായിക്കുന്നത്. ഈ കാലഘട്ടത്തിൽ സ്റ്റേജ് ഷോയും മത്സരങ്ങളും ഒക്കെ അനിശ്ചിതമായി നീളുന്ന അവസ്ഥയാണ്.

Manikuttan

അന്നന്നുള്ള വരുമാനത്തിൽ ജീവിക്കുന്നവരുടെ, വരുമാനം മുട്ടിനിൽക്കുന്ന സാഹചര്യം എനിക്കൂഹിക്കാൻ കഴിയും. ഒരു സ്ട്രഗിളിങ് ആര്‍ടിസ്റ്റ് (സ്ട്രഗിളിങ് സ്റ്റാര്‍ അല്ല) എന്ന നിലയിൽ ഞാൻ സിനിമയിൽ എന്റെ സുഹൃത്തുക്കളായിരുന്ന പലരും ഈ സമയങ്ങളിൽ എന്നെ കുറിച്ച് അന്വേഷിക്കുകയോ ഞാൻ മെസ്സേജ് അയക്കുമ്പോൾ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല, ഒരു പക്ഷെ അവരിൽ പലരും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നവരായിരിക്കാം .

ഈ വിഷമ ഘട്ടത്തിൽ ആ പ്രാർത്ഥന കണ്ടിട്ടാണോ എന്നറിയില്ല ഞാൻ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടൻ എന്നെ വിളിക്കുകയും എന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ചു വർഷത്തെ സിനിമാജീവിതത്തിനിടയിൽ എന്നെ ഇത് വരേ അദ്ദേഹം നേരിട്ട് ഫോണിൽ വിളിച്ചിട്ടില്ല.

ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ കൂടിയായ ഈസ്റ്റർ ദിനമായിരുന്ന ഇന്ന് വന്ന ആ കാളിലേ ശബ്ദത്തിലെ സ്നേഹം ആ കരുതൽ പുതിയ ഊർജം പകർന്നു നൽകുന്ന ഒന്നാണ്. എനിക്കാശ്വസിക്കാൻ ഇതിൽപരം വേറൊന്നും വേണ്ട ഒരു കലാകാരനെന്ന നിലയിൽ. നമ്മള്‍ ഇത് അതിജീവിക്കും.

English summary

Manikuttan’s facebook post about Mohanlal.

Story first published: Monday, April 13, 2020, 12:12 [IST]Source link

Click to rate this post!
[Total: 0 Average: 0]