News
oi-Midhun Raj
നടിയായും അവതാരകയായും മലയാളത്തില്‍ തിളങ്ങിയ താരമാണ് മീരാ നന്ദന്‍. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമുളള സിനിമകളിലെല്ലാം നടി അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ മോളിവുഡില്‍ ഗായികയായും തിളങ്ങിയിരുന്നു മീരാ നന്ദന്‍. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം നിലവില്‍ ദുബായില്‍ ആര്‍ജെ ആയി ജോലി ചെയ്യുകയാണ്. സിനിമ വിട്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീരാ നന്ദന്‍. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്.

ഇടയ്ക്ക് ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ചതിന് വലിയ വിമര്‍ശനങ്ങള്‍ എല്‍ക്കേണ്ടി വന്ന താരം കൂടിയാണ് മീര. തന്നെ വിമര്‍ശിച്ചവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് നടി നല്‍കിയിരുന്നത്. ലോക് ഡൗണ്‍ കാലത്ത് മീര നന്ദന്റെതായി വന്ന പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. പുറത്തുപോകാന്‍ ആഗ്രഹിക്കുന്നതിന്റെയും അതേസമയം പുറത്തേക്ക് ഇറങ്ങാതെ സുരക്ഷിതരായി നിലര്‍ക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തികൊണ്ടുളള അടിക്കുറിപ്പോടെയാണ് പുതിയ ചിത്രം നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
കൊറോണ സമയം മകന്‍ കാനഡയില്‍! വിജയ് ആശങ്കയിലെന്ന് റിപ്പോര്‍ട്ടുകള്‍
തീര്‍ച്ചയായും എനിക്ക് കാറ്റ് മിസ് ചെയ്യുന്നുണ്ട്. പുറം ലോകത്തിന്റെ സൗന്ദര്യം മിസ് ചെയ്യുന്നുണ്ട്. പക്ഷേ നമുക്ക് ഒന്നായി നിന്ന് അകത്തിരുന്ന് പോരാടേണ്ടതുണ്ട്. കഠിനമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോവുന്നത്. പക്ഷേ അത് കൂടുതല്‍ പ്രകാശമുളളതും മനോഹരവുമായ നാളേയ്ക്ക് വേണ്ടിയാണെന്നും മീര നന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മീരാ നന്ദന്‍. തുടര്‍ന്ന് നിരവധി ശ്രദ്ധേയ സിനിമകളില്‍ നടി അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി അഭിനയിച്ചിരുന്നു. നാല്‍പതിലധികം സിനിമകളിലാണ് നടി തന്റെ കരിയറില്‍ അഭിനയിച്ചത്.
അഭിനയം ഇപ്പോഴില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെല്ലാം സജീവമാകാറുണ്ട് നടി. തെന്നിന്ത്യയില്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകളിലെല്ലാം നടി അഭിനയിച്ചിരുന്നു. ഗ്ലാമര്‍ വേഷങ്ങളെക്കാള്‍ അഭിനയ പ്രാധാന്യമുളള റോളുകളിലാണ് മീരാ നന്ദന്‍ കൂടുതല്‍ അഭിനയിച്ചിരുന്നത്. മലയാളത്തില്‍ ഗോള്‍ഡ് കോയിന്‍സ് എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചിരുന്നത്. നിരവധി ടിവി പരിപാടികളില്‍ അവതാരകയായും മീര നന്ദന്‍ തിളങ്ങിയിരുന്നു
എലീനയെ ഹോളിവുഡ് നടിയുമായി താരതമ്യപ്പെടുത്തി രഘു! ഈ കൂട്ടത്തിലെ കൊമ്പന്‍ എവിടെയെന്ന് ആരാധകര്‍
English summary
Meera Nandan Posted About Corona Virus Time