0

Midhun Manuel Thomas Blessed With A Baby Boy | മിഥുന്‍ മാനുവല്‍ തോമസ് അച്ഛനമായി! മകന്‍ പിറന്ന സന്തോഷം പങ്കുവെച്ച് സംവിധായകന്‍, ചിത്രം പുറത്ത്

Share


bredcrumb

News

oi-Ambili John

|

അഞ്ചാം പാതിര എന്നൊരു ത്രില്ലര്‍ ചിത്രമിറക്കി കേരളക്കരയെ ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ഈ വര്‍ഷത്തെ ആദ്യ ബ്ലോക് ബസ്റ്റര്‍ മൂവിയായി മാറിയിരിക്കുകയാണ് അഞ്ചാം പാതിര. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ പ്രീമിയര്‍ അടുത്തിടെ നടന്നിരുന്നു. ഇതോടെ മിഥുനെ വാഴത്തി സോഷ്യല്‍ മീഡിയയും എത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം കിട്ടിയതിനെ കുറിച്ച് പറയുകയാണ് മിഥുന്‍ മാനുവല്‍ തോമസ്. തനിക്ക് മകന്‍ പിറന്ന കാര്യം സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുകയാണ് സംവിധായകനിപ്പോള്‍. ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന.. മകന്‍ എന്ന ക്യാപ്ഷനോടെ മകന്റെ ചിത്രവും താരം പങ്കുവെച്ചിരുന്നു.

midhun-manuel-thomas

സംവിധായകന്മാരായ സക്കറിയ, രഞ്ജിത്ത് ശങ്കര്‍, നിര്‍മാതാവ് സോഫിയ പോള്‍, തുടങ്ങി നിരവധി പേരാണ് മിഥുനും ഭാര്യയ്ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. കുട്ടിയ്ക്ക് ഷാജി പാപ്പന്‍ എന്നല്ലേ പേര് ഇടുന്നതെന്ന് ചിലര്‍ ചോദിക്കുന്നു. ഇതോടെ ഉറക്കമില്ലാത്ത രാത്രികളായിരിക്കും നിങ്ങള്‍ക്കെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. അഞ്ചാം പാതിരയുടെ വിജയവും ഇപ്പോള്‍ മകന്‍ വന്നതും കൂടി ആയപ്പോള്‍ മിഥുന് സന്തോഷങ്ങളുടെ ദിവസങ്ങളാണെന്ന് പറയുകയാണ് ആരാധകര്‍.

2018 ലായിരുന്നു മിഥുന്‍ മാനുവല്‍ തോമസും ഡോ. ഫിബി കൊച്ചുപുരക്കലും വിവാഹിതരാവുന്നത്. വയനാട് സ്വദേശിയായ മിഥുന്‍ നാട്ടില്‍ നിന്നും ലളിതമായിട്ടായിരുന്നു വിവാഹിതനായത്. വിവാഹ ഫോട്ടോ പുറത്ത് വന്നതിന് ശേഷമായിരുന്നു ഇക്കാര്യം പുറംലോകമറിയുന്നത്. ഇപ്പോള്‍ ആദ്യ മകനെ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് താരദമ്പതികള്‍.

midhun-manuel-thomas

കോമഡി, എന്റര്‍ടെയിന്‍മെന്റ് സിനിമകളായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് പ്രേക്ഷകരിലേക്ക് എത്തിച്ചത്. ഇതുവരെ മിഥുന്റെ സിനിമകളില്‍ നിന്നും കണ്ടതില്‍ വേറിട്ടൊരു കഥയായിരുന്നു അഞ്ചാം പാതിരയില്‍. മാത്രമല്ല അടുത്ത കാലത്ത് മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ ക്രൈം ചിത്രവും ഇതായിരുന്നു. ഇതോടെ മിഥുന് നിറഞ്ഞ കൈയടികളായിരുന്നു ലഭിച്ചത്.

ഓം ശാന്തി ഓശാന എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയാണ് മിഥുന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ടായിരുന്നു സംവിധായകനാവുന്നത്. ആന്‍ മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, അഞ്ചാം പാതിര എന്നീ സിനിമകളും സംവിധാനം ചെയ്തു. ഇനി ആട് 3 ആണ് വരാനിരിക്കുന്നത്.

English summary

Midhun Manuel Thomas Blessed With A Baby Boy



Source link

Click to rate this post!
[Total: 0 Average: 0]