News
oi-Midhun Raj
കേരളത്തിന്റെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ദേശീയ മാധ്യമങ്ങളും സിനിമ താരങ്ങളുമെല്ലാം തന്നെ കേരളത്തിന്റെ മാതൃകപരമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിരുന്നു. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാമതായിരുന്ന കേരളം ഇപ്പോള്‍ താഴേക്ക് ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരും കേരള മോഡല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പിന്‍തുടരണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

ഇപ്പോഴിതാ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് എന്നത് ആശ്വാസകരമാണെന്നും അതോടൊപ്പം ഇതൊരു അപാരമായ ഉത്തരവാദിത്വം ആണെന്നും സംവിധായകന്‍ പറയുന്നു
മിഥുന്‍ മാനുവല്‍ തോമസിന്റെ ഫേസ്ബുക്ക് പോസ്‌ററ്
രണ്ട് പേര്‍ക്ക് മാത്രം കോവിഡ് എന്നത് ആശ്വാസകരമാണ്. അതോടൊപ്പം ഇതൊരു അപാരമായ ഉത്തരവാദിത്വം ആണ്. ഈ രണ്ട് വീണ്ടും പത്തോ ഇരുപതോ ആകാതെ തുടര്‍ച്ചയായി പൂജ്യം തന്നെ ആകാനുളള ഭാരിച്ച ഉത്തരവാദിത്വം. ലോകത്തിന് മുഴുവന്‍ മാതൃക ആകാനുളള ചുമതല. വ്യക്തിപരമായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ സാധ്യമായ എല്ലാ രീതിയിലും പിന്തുടരാന്‍ തീരുമാനിച്ചു. come on guys, നമ്മളാണ് മാതൃക,we are the flag bearers. മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചു.
ജോര്‍ദാനില്‍ നിന്നും ബ്ലെസിയുടെ ഈസ്റ്റര്‍ ആശംസ! പൃഥ്വി എവിടെയെന്ന് ആരാധകര്‍
കൊറോണ ബോധവല്‍ക്കരണ പോസ്റ്റുകളുമായി നേരത്തെയും രംഗത്ത് എത്തിയ സംവിധായകനാണ് മിഥുന്‍ മാനുവല്‍. ഈ വര്‍ഷമാദ്യം അഞ്ചാം പാതിരയുടെ വിജയത്തിലൂടെ സംവിധായകന്‍ വീണ്ടും തിളങ്ങിയിരുന്നു. ത്രില്ലര്‍ ചിത്രത്തിന്റെ വിജയം മിഥുന്‍ മാനുവലിന്‌റെ കരിയറിലും വലിയ വഴിത്തിരിവായി മാറി. മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടി ക്ലബിലും സിനിമ ഇടംപിടിച്ചിരുന്നു. കുഞ്ചാക്കോ ബോബന്‍, ഷറഫുദ്ദീന്‍, നിഖില വിമല്‍, ഉണ്ണിമായ പ്രസാദ്, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, ജിനു ജോസഫ് തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന താരങ്ങള്‍.
തിരക്കഥാകൃത്തായി മലയാളത്തില്‍ തുടക്കം കുറിച്ച സംവിധായകനാണ് മിഥുന്‍ മാനുവല്‍. പിന്നാലെ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറി. ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ന്റീന ഫാന്‍സ് കാട്ടൂര്‍കടവ് തുടങ്ങിയവയാണ് സംവിധായകന്റെതായി പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങള്‍.
ലൂസിഫര്‍ തെലുങ്കില്‍ ഒരുക്കാന്‍ സാഹോ സംവിധായകന്‍! സ്റ്റീഫന്‍ നെടുമ്പളളിയായി ചിരഞ്ജീവി
English summary
Midhun Manuel Thomas Poster About Corona Virus