0

sunny wayne requests youngster’s for blood donation | യുവാക്കളോട് രക്തദാനം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് സണ്ണി വെയ്ന്‍! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Share


bredcrumb

News

oi-Midhun Raj

|

കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. വൈറസ് ബാധിതരുടെ എണ്ണം കൂടിയതിന് പിന്നാലെ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയിരുന്നു. ലോക് ഡൗണ്‍ സമയത്ത് കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. കൊറോണ ബോധവല്‍ക്കരണവുമായി സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വീട്ടുവിശേഷങ്ങള്‍ക്കൊപ്പം ബോധവല്‍ക്കരണ പോസ്റ്റുകളുമായും അധികപേരും എത്താറുണ്ട്.

 sunny-wayne

കഴിഞ്ഞ ദിവസം നടന്‍ സണ്ണി വെയ്‌ന്റെതായി വന്ന പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. രക്തദാനം ചെയ്യാന്‍ യുവാക്കള്‍ മുന്നോട്ടുവരണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സണ്ണി വെയ്ന്‍ എത്തിയിരിക്കുന്നത്. വീഡിയോയില്‍ ഞാന്‍ എറണാകുളം ലോക് ഷോര്‍ ആശുപത്രിയിലാണുളളത് എന്ന് നടന്‍ പറയുന്നു. രക്തദാനവുമായി ബന്ധപ്പെട്ട കാര്യത്തിന് വന്നതായിരുന്നു. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പറയുന്നത്. കൊവിഡ് ഭീതി മൂലം രക്തദാനത്തിന് ആരും തയ്യാറാകാത്ത സ്ഥിതിയാണ് ഇപ്പോള്‍.

ലൂസിഫര്‍ തെലുങ്കില്‍ ഒരുക്കാന്‍ സാഹോ സംവിധായകന്‍! സ്റ്റീഫന്‍ നെടുമ്പളളിയായി ചിരഞ്ജീവി

അതുകൊണ്ട് തന്നെ വളരെ അത്യാവശ്യമുളള ഓപ്പറേഷനുകള്‍ മുടങ്ങുകയാണ്. പ്രത്യേകിച്ച് കാന്‍സര്‍ ഓപ്പറേഷന്‍, എനിക്ക് യുവാക്കളോട് പറയാനുളളത് രക്തദാനത്തിന് എല്ലാവരും മുന്നിട്ടിറങ്ങേണ്ട ആവശ്യമുണ്ട്. ലോക് ഷോര്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കുമായി ബന്ധപ്പെടാനുളള നമ്പര്‍ പറയാം. 7034854419, മറ്റു ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളുമായി ബന്ധപ്പെടാന്‍ എറണാകുളം നോര്‍ത്ത് എഎസ് ഐ വിനോദ് കൃഷ്ണയുടെ നമ്പറില്‍(7012711744) വിളിക്കാമെന്നും സണ്ണി വെയ്ന്‍ പറഞ്ഞു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരമാണ് സണ്ണി വെയ്ന്‍.

ലോക് ഡോണ്‍ സമയത്ത് കൊറോണ ബോധവല്‍ക്കരണ പോസ്റ്റുകളുമായും നടന്‍ രംഗത്ത് എത്തിയിരുന്നു. നേരത്തെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പിന്തുണ അറിയിച്ച് താരങ്ങള്‍ എത്തിയിരുന്നു. കൊറോണ വൈറസ് പ്രതിരോധ മാര്‍ഗങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുളള സാമൂഹിക സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്തതായി നേരത്തെ ടൊവിനോ തോമസ് അറിയിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്ത നടന്‍ ഈ സമയത്ത് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുമെന്നും അറിയിച്ചിരുന്നു. താനുള്‍പ്പെടെ മലയാള സിനിമയിലെ പലരും ഇതില്‍ പങ്കാളികളാകാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെന്നും ടൊവിനോ തോമസ് അറിയിച്ചിരുന്നു.

വീഡിയോ

മെഗാസ്റ്റാറിന്റെ ബിഗ് ബിയുടെ പതിമൂന്ന് വര്‍ഷങ്ങള്‍! ബിലാലിന്റെ രണ്ടാം വരവിനായി കാത്ത് ആരാധകര്‍

English summary

sunny wayne requests youngster’s for blood donation



Source link

Click to rate this post!
[Total: 0 Average: 0]