News
oi-Nimisha V
കൊവിഡ് 19 നെതിരെ പൊരുതുകയാണ് ലോകം. കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെയായിരുന്നു രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. അത്യവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ ജനങ്ങള്‍ പുറത്തിങ്ങരുതെന്നുള്ള നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ലോക് ഡൗണായതിനാല്‍ നാട്ടിലേക്ക് എത്താനാവാതെ അന്യരാജ്യങ്ങളില്‍ കുരുങ്ങിപ്പോയവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്ന് അരുണ്‍ ഗോപി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സംവിധായകന്‍രെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.
ആര്യയുടെ ജാന്‍ ഇദ്ദേഹമോ? വീണ്ടും ചര്‍ച്ചയായി രോഹിത് സുശീലന്‍! സംശയത്തിന് കാരണം ഇതോ?
ഒമാൻ എന്ന രാജ്യത്തോട് എനിക്ക് വല്ലാത്ത സ്നേഹമാണ്. എന്റെ എല്ലാ കൂട്ടുകാർക്കും അത് അറിയുകയും ചെയ്യാം. ഒമാനിലേക്ക് പോകാൻ ചെറിയ ഒരു അവസരം കിട്ടിയാൽ പോലും ഞാൻ അത് പാഴാക്കില്ല, ഞാൻ പോയിരിക്കും അതിനു പിന്നിൽ വര്‍ഷങ്ങളുടെ ആത്മബന്ധമുണ്ട്, കാരണം എന്റെ അച്ഛൻ അറുപതാമത്തെ വയസ്സിൽ മരിച്ചു. ആ ആറു പതിറ്റാണ്ടത്തെ ജീവിതത്തിനിടയിൽ ഞങ്ങളോടൊപ്പം ഉള്ളതിനേക്കാൾ കൂടുതൽ സമയം ഒമാനിലായിരുന്നു.

അച്ഛന്റെ സുഹൃത്തായ പാകിസ്ഥാനി വാങ്ങി കൊടുത്തു വിടാറുള്ള പാർക്കർ പേന ആയിരുന്നു എന്റെ ആദ്യത്തെ ലക്ഷ്വറി പോലും. അച്ഛൻ ഒമാനിൽ ഒഴുക്കിയ വിയർപ്പു, ആ നാടിനോട് അച്ഛനുള്ള സ്നേഹം അതൊക്കെ കേട്ടു കേട്ടു എനിക്കും ആ നാട് എന്റേത് പോലെ പ്രിയപ്പെട്ടതായി. പറഞ്ഞു വന്നത് ഞാൻ ഒരു പ്രവാസിയുടെ മകനാണ് എന്റേതൊരു പ്രവാസിയുടെ കുടുംബമാണ് അച്ഛൻ പ്രവാസി ആയതു കൊണ്ട് മാത്രം സ്വപ്നം കാണാനും മെച്ചപ്പെട്ട ജീവിതം കിട്ടാനുമൊക്കെ സാധിച്ച ഒരു മകനാണെന്നും അരുണ്‍ ഗോപി കുറിച്ചിട്ടുണ്ട്.
ഭര്‍ത്താവിന്‍റെ വീട്ടിലെ ദുരവസ്ഥ! ബിഗ് ബോസില്‍ പറഞ്ഞതിന് തെളിവുണ്ട്! ചിത്രം പങ്കുവെച്ച് ദയ അശ്വതി!
അങ്ങനെ എന്നെപോലെ ഒരായിരം പേർക്ക് പറയാൻ ഒരു അന്യനാടും അവിടത്തെ ഓർമ്മകളുമുണ്ടാകും. പ്രവാസികളില്ലാതെ ഈ നാടില്ല, അവർക്കൊപ്പമല്ലാതെ മാറ്റർക്കൊപ്പവും നിൽക്കാനുമാകില്ല. നിങ്ങളെ കാത്തു ഞങ്ങൾ ഉണ്ട് ഈ നാട്ടിൽ. ഞങ്ങളുടെ പ്രാര്‍ഥനകളുണ്ട്. അവരെ തിരിച്ചുകൊണ്ടു വരേണ്ടത് നമ്മുടെ കടമയാണ്. ഇതായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്. ഇതിനകം തന്നെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
മഞ്ജു വാര്യരാണോ ഇത്? കാളിദാസിനും അജുവിനുമൊപ്പം ലേഡി സൂപ്പര്‍ സ്റ്റാര്‍! കണ്ണ് തള്ളി ആരാധകരും!
English summary
Arun Gopy’s facebook post about lock down duties