News
oi-Nimisha V
സ്‌ക്രീനില്‍ ഭാവപ്രകടനം നടത്തുന്ന നായികമാരില്‍ പലരും സ്വന്തം ശബ്ദത്തിലല്ല സംസാരിക്കാറുള്ളത്. ഡബ്ബിംഗിലൂടെയും അഭിനയത്തിലൂടെയും മറ്റ് പരിപാടികളിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഭാഗ്യലക്ഷ്മി. മനോഹരമായ ശബ്ദവും സൗമ്യമായ പെരുമാറ്റവുമായാണ് താരമെത്താറുള്ളത്. വിധികര്‍ത്താവായും അവതാരകയായുമൊക്കെ ഭാഗ്യലക്ഷ്മി ടെലിവിഷന്‍ സ്‌ക്രീനില്‍ എത്താറുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം പ്രേക്ഷകരുമായി സംവദിച്ചിരുന്നു അവര്‍. മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറിനെക്കുറിച്ചുള്ള ചര്‍ച്ചയും ഇതില്‍ നടന്നിരുന്നു.
തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായി നയന്‍താരയേയും മലയാളത്തിന്റെ സ്റ്റാറായി മഞ്ജു വാര്യരേയുമാണ് വിശേഷിപ്പിക്കാറുള്ളത്. സൂപ്പര്‍സ്റ്റാര്‍ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച് തനിക്ക് ഇതുവരെയും മനസ്സിലായിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. കൂടുതല്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിക്കുന്നയാളാണോ, അതോ പ്രതിഫലത്തില്‍ മുന്നിലുള്ളയാണോ ഇതെന്നുള്ളത് ഉത്തരംകിട്ടാ ചോദ്യമാണ്.
മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ ശോഭനയെ അല്ലാതെ മറ്റൊരാളെയും സങ്കല്‍പ്പിക്കാന്‍ തനിക്കാവില്ലെന്ന് താരം പറയുന്നു. അപ്പോൾ ശോഭന സൂപ്പർസ്റ്റാറാണെന്നു തോന്നും. ഉർവശിയെ പോലെ ഇത്രയും വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്തൊരു നടിയില്ല. ഉർവശിയും ഒരു സൂപ്പർസ്റ്റാറാണ്.

ഇപ്പോൾ മഞ്ജുവാര്യരെ കേരളം മൊത്തം ഇഷ്ടപ്പെടുന്നുണ്ട്. ജീവിതത്തിൽ ഒരു സാധാരണ നടി മാത്രമല്ല അവർ, അതിനപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ളൊരു വ്യക്തി കൂടിയാണ്. ഒരുപാട് ആളുകളെ സഹായിക്കുന്നുണ്ട്. സിനിമയുടെ കാര്യത്തിൽ ആണെങ്കിൽ അവർക്കൊരു മാർക്കറ്റുണ്ട്, അവരുടെ പേരിൽ സിനിമ നടന്നു പോവുന്നുണ്ട്. അവരും സൂപ്പർസ്റ്റാറാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
പ്രിയദർശൻ, സത്യൻ അന്തിക്കാട് , ഫാസിൽ തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും ഭാഗ്യലക്ഷ്മി സംസാരിച്ചിരുന്നു. സത്യേട്ടൻ പൂർണമായും സ്വാതന്ത്ര്യം തരും, ഇത് ഇങ്ങനെ ചെയ്യട്ടെ സത്യേട്ടാ എന്നു ചോദിച്ചാൽ ചെയ്തോളൂ എന്നേ പറയൂ. പാച്ചിക്കയ്ക്ക് (ഫാസിൽ) പക്ഷേ വരച്ച വരയിൽ നിൽക്കണം. അങ്ങോട്ടോ ഇങ്ങോട്ടോ പോവാൻ സമ്മതിക്കില്ല. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. പ്രിയൻ എന്നും നല്ലൊരു സുഹൃത്താണെന്നുമായിരുന്നു അവര്‍ പറഞ്ഞത്.
രേവതി, ഉര്‍വശി, ശോഭന തുടങ്ങിയവരുടെ ശബ്ദം തന്‍റെ ശബ്ദവുമായി സാമ്യമുള്ളത് പോലെ തോന്നാറുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഒരുപാഠ് അഭിനന്ദനങ്ങള്‍ നേടിത്തന്ന സിനിമകളിലൊന്നാണ് ചിന്താവിഷ്ടയായ ശ്യാമള ഏറെ അഭിനന്ദനങ്ങൾ നേടി തന്ന സിനിമയാണ്, ഡബ്ബിംഗാമെന്ന് തോന്നിയതേയില്ലെന്നായിരുന്നു പലരും പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.
English summary
Bhagyalakshmi’s comments about lady super star
Story first published: Tuesday, April 14, 2020, 15:17 [IST]