0

Mammootty, Mohanlal and Others Wished A Happy And Safe Vishu | സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ എന്ന മന്ത്രമാകട്ടെ ചുണ്ടുകളില്‍! വിഷു ആശംസകളുമായി താരങ്ങള്‍!

Share


മെഗാസ്റ്റാര്‍ മമ്മൂട്ടി വിഷു ആശംസകള്‍ അറിയിച്ചുകൊണ്ടുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് എത്തിയത്. ഒപ്പം എല്ലാവരോടും വീട്ടില്‍ തന്നെ സുരക്ഷിതരായി ഇരിക്കാനും നടന്‍ പറഞ്ഞു. വിഷുദിനത്തില്‍ ഫേസ്ബുക്കില്‍ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. വിഷു എനിക്ക് എന്നും പ്രിയപ്പെട്ടവള്‍, ക്രൂരനിശകളില്‍ നിന്നും എന്നെ വിളിച്ചുണര്‍ത്തും, തണുവെഴും കൈകളാല്‍ കണ്ണുപൊത്തും. പുലര്‍ കണിവിളക്കിന്‍ മുന്‍പില്‍ എന്നെ നിര്‍ത്തും.

കവിയ്ക്ക് എന്ന പോലെ എനിക്കും നിങ്ങള്‍ക്കും അത്രമേല്‍ പ്രിയപ്പെട്ട വിഷു ഇത്തവണ പതിവ് തെറ്റാതെ എത്തി. മഞ്ഞ കണിക്കൊന്നപ്പൂ ഉടുത്തൊരുങ്ങി, കണിവെളളരി പൊന്നണിഞ്ഞു, വിഷു പക്ഷിയും പാടാന്‍ എത്തുമായിരിക്കും, എന്നാല്‍ വിഷു ആഘോഷിക്കേണ്ട നാം ഒരു വലിയ മഹാമാരിയെ മറികടക്കാനുളള ജാഗ്രതയിലും പരിശ്രമത്തിലുമാണ്. മനസുകള്‍ സങ്കടത്തിലും ആശങ്കയിലുമാണ്.

മോചനത്തിന്റെ പ്രകാശം തേടി, ഇരുട്ടിലൂടെ നാം യാത്ര തുടരുകയാണ്. ഇത്തവണ വിഷു നമുക്ക് എല്ലാം കാത്തിരിപ്പിന്റെതും പ്രാര്‍ത്ഥനയുടെതുമാണ്. വീടിനകത്ത് ഇരിക്കുമ്പോഴും ഈ ലോകത്തിന്റെ മുഴുവന്‍ സാന്ത്വനത്തിന് വേണ്ടിയുളള പ്രാര്‍ത്ഥന, കാത്തിരിപ്പ്, നമ്മെക്കാള്‍ ദുരിതമനുഭവിക്കുന്ന രോഗം പടര്‍ന്ന വിദൂര ദേശങ്ങളിലെ മലയാളികള്‍ക്കും നമുക്ക് അപിരിചിതരായ മനുഷ്യര്‍ക്കുംവേണ്ടിയുളള പ്രാര്‍ത്ഥന, കണി കാണാന്‍ പുലര്‍ച്ചെ കണ്‍ തുറക്കുമ്പോള്‍ അതാകട്ടെ നമ്മുടെ മനസില്‍.

സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ, എന്ന മന്ത്രമാകട്ടെ ചുണ്ടുകളില്‍, കണി വിളക്കിന്റെ പ്രകാശം, കഷ്ടക്കാലത്തിന്റെ ഇരുട്ടിനെ അകറ്റട്ടെ. കാലമിനിയുംമുരുളും വിഷു വരും വര്‍ഷം വരും അപ്പോഴും ഈ ലോകം അതിന്‌റെ എല്ലാവിധ ഭംഗികളോടെയും സ്‌നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയും ഇവിടെയുണ്ടാവും. രോഗ ഭീതി ഒഴിഞ്ഞ ഐശ്വര്യപൂര്‍ണമായ ദിനങ്ങളാവും അന്ന് നമ്മുടെ കണി വിളക്കും.

കാഴ്ചയും ഭീതി ഒഴിഞ്ഞ മുഖങ്ങളും പുഞ്ചിരികളും അപ്പോള്‍ കൊന്നപ്പൂ പോലെ പ്രകാശിക്കും. നമുക്ക് ക്ഷമയോടെ കാത്തിരിക്കാം ആരോഗ്യ പൂര്‍ണവും ഐശ്വര്യ സമ്പന്നവും സമാധാനം നിറഞ്ഞതുമായ ആ വിഷുദിനം ആഘോഷിക്കാനായി ഇത്തവണ നമുക്ക് വീട്ടില്‍ ഇരിക്കാം. ആഘോഷങ്ങള്‍ മാറ്റിവെക്കാം. പ്രാര്‍ത്ഥനയോടെ പ്രതീക്ഷയോടെ മോഹന്‍ലാല്‍.

എലീനയെ ഹോളിവുഡ് നടിയുമായി താരതമ്യപ്പെടുത്തി രഘു! ഈ കൂട്ടത്തിലെ കൊമ്പന്‍ എവിടെയെന്ന് ആരാധകര്‍

മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ സുരേഷ് ഗോപി, ജയറാം, സംവിധായകന്‍ ആഷിക്ക് അബു, ഗോപി സുന്ദര്‍, ഉണ്ണി മുകുന്ദന്‍, ലിസി ലക്ഷ്മി, കൃഷ്ണ ശങ്കര്‍, മീര നന്ദന്‍, ഗോവിന്ദ് പത്മസൂര്യ, നമിത പ്രമോദ്, സിജു വില്‍സണ്‍, സുരാജ് വെഞ്ഞാറമൂട്, കാളിദാസ് ജയറാം, പൂര്‍ണിമ ഇന്ദ്രജിത്ത്, കനിഹ, നിവിന്‍ പോളി തുടങ്ങിയ താരങ്ങളും ആശംസകളുമായി എത്തിയിരുന്നു.

കൊറോണ സമയം മകന്‍ കാനഡയില്‍! വിജയ് ആശങ്കയിലെന്ന് റിപ്പോര്‍ട്ടുകള്‍Source link

Click to rate this post!
[Total: 0 Average: 0]