0

Navya Nair Posted pictures with son sai krishna on vishu day | എന്റെ കൃഷ്ണന്‍! വിഷുദിനത്തില്‍ മകനൊപ്പമുളള ചിത്രങ്ങളുമായി നവ്യാ നായര്‍

Share


നവ്യക്ക് ആശംസകള്‍ അറിയിച്ച് ആരാധകരും കമന്റുകളുമായി എത്തിയിരുന്നു. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരമാണ് നവ്യാ നായര്‍. അതേസമയം ഒരിടവേളയ്ക്ക് ശേഷമാണ് നടി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തിയാണ് നവ്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.

സിനിമയുടെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ചിത്രത്തില്‍ ഒരു സാധാരണക്കാരിയായ വീട്ടമ്മയുടെ റോളിലാണ് നടി എത്തുന്നത്. ലോക് ഡൗണിന് പിന്നാലെയാണ് സിനിമ നിര്‍ത്തിവെച്ചത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുളള നവ്യയുടെ പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കൊറോണ കാലത്തെ കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ച് മുന്‍പും നവ്യാ നായര്‍ എത്തിയിരുന്നു..

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീട്ടില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളും നടി പോസ്റ്റ് ചെയ്യാറുളളത്. ‘സ്‌കൂളില്ലാതെ കുട്ടികള്‍ വീട്ടിലുളളപ്പോള്‍’ എന്ന ക്യാപ്ഷനോടെയാണ് നവ്യ അന്ന് വീഡിയോ പങ്കുവെച്ചിരുന്നത്. നവ്യയുടെ വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. ഇപ്പോഴത്തെ പിളേളര്‍ കൊള്ളാം എന്താ കളി എന്നാണ് നവ്യയുടെ വീഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. മോന്‍ തകര്‍ത്തു എന്നും മോന്‍ നന്നായി മലയാളം പറയുന്നുണ്ടല്ലോ എന്നും മറ്റൊരാള്‍ കുറിച്ചിരിക്കുന്നു.

കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നവ്യ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുണ്ട്. മകന്‍ സായി കൃഷ്ണയ്ക്കൊപ്പമുളള ചിത്രങ്ങള്‍ നവ്യയുടെതായി ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം നവ്യയുടെ ഒരുത്തീ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മഞ്ജു വാര്യരും ചേര്‍ന്നാണ് പുറത്തുവിട്ടത്. ഒരുത്തിയുടെ വിശേഷങ്ങളും നവ്യ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

രജിത്ത് കുമാര്‍ മുതല്‍ ഫുക്രു വരെ! വിഷു ആശംസകള്‍ അറിയിച്ച് ബിഗ് ബോസ് താരങ്ങളും

വിവാഹ ശേഷം നൃത്തരംഗത്തും സജീവമായിരുന്നു നവ്യാ നായര്‍. നടിയുടെ നൃത്ത വീഡിയോകളും ചിത്രങ്ങളും നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് വിവിധ ഭാഷകളിലായി നാല്‍പതിലധികം സിനിമകളില്‍ നവ്യാ നായര്‍ അഭിനയിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. നന്ദനത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നവ്യാ നായര്‍ക്ക് ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചിരുന്നു.

സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ എന്ന മന്ത്രമാകട്ടെ ചുണ്ടുകളില്‍! വിഷു ആശംസകളുമായി താരങ്ങള്‍!



Source link

Click to rate this post!
[Total: 0 Average: 0]