
ഇതിനിടെയാണ് ഭര്‍ത്താവ് ആന്‍ഡ്രിയ കൊസ്ചീവിന് പനിയും ചുമയും കണ്ടുതുടങ്ങിയത്. തുടര്‍ന്ന് ഉടന്‍ തന്നെ ബാഴ്‌സോണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ അവിടെത്തിയപ്പോഴുണ്ടായ അനുഭവം അതിലും ഭയാനകം ആയിരുന്നു എന്ന് നടി പറയുന്നു. ഭര്‍ത്താവിന് പനിയും ചുമയും വന്നു. ഞങ്ങള്‍ ഉടനെ ആശുപത്രിയില്‍ എത്തി.

എന്നാല്‍ ഡോക്ടര്‍മാര്‍ ഞങ്ങളോട് പറഞ്ഞത് വേഗം ആശുപത്രിയില്‍ നിന്ന് പോകാനാണ്. കൊറോണ ബാധിച്ചിട്ടില്ലെങ്കില്‍ ഇവിടെ നിന്ന് പകരാന്‍ സാധ്യതയുണ്ട് എന്നാണ് ഡോക്ടര്‍ പറഞ്ഞത്. തുടര്‍ന്ന് വീട്ടില്‍ തന്നെ ഐസോലോഷനില്‍ കഴിയാന്‍ ഞങ്ങള്‍ തീരുമാനിച്ചു. വീട്ടിലിരുന്ന് തന്നെയാണ് ചികില്‍സയും എടുത്തത്.
സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ എന്ന മന്ത്രമാകട്ടെ ചുണ്ടുകളില്‍! വിഷു ആശംസകളുമായി താരങ്ങള്‍!

വ്യത്യസ്ത മുറിയില്‍ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തു. ഭാഗ്യത്തിന് ഇപ്പോള്‍ അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടു, ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രിയ ശരണ്‍ പറഞ്ഞു. റഷ്യന്‍ സ്വദേശി ആന്‍ഡ്ര കൊശ്ചീവാണ് ശ്രിയയെ വിവാഹം കഴിച്ചത്. തെന്നിന്ത്യയിലെ മുന്‍നിര നായികയായി തിളങ്ങിയ നടി വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു.
രജിത്ത് കുമാര്‍ മുതല്‍ ഫുക്രു വരെ! വിഷു ആശംസകള്‍ അറിയിച്ച് ബിഗ് ബോസ് താരങ്ങളും

ബോളിവുഡില്‍ സബ് കുശല്‍ മംഗള്‍ എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. സിനിമയില്‍ ഒരു ഗാന രംഗത്താണ് നടി പ്രത്യക്ഷപ്പെട്ടത്. കാര്‍ത്തിക്ക് നരേന്‍ സംവിധാനം ചെയ്ത നരകാസുരന്‍ ആണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. അരവിന്ദ് സാമി, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നരകാസുരന് പുറമെ തമിഴില്‍ സണ്ടക്കാരി, ഹിന്ദിയില്‍ തട്ക എന്നീ ചിത്രങ്ങളും ശ്രിയ ശരണിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.