News
oi-Midhun Raj
ദ ലയണ്‍ കിംഗ് ഹോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ്. ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ സിംബ എന്ന സിംഹക്കുട്ടിയുടെ കഥയാണ് പറഞ്ഞത്. ലോക് ഡൗണ്‍ കാലത്ത് സിംബയിലെ കഥാപാത്രങ്ങളെ വെച്ചുണ്ടാക്കിയ ഒരു കിടിലന്‍ ക്രിയേറ്റിവിറ്റി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നടന്‍ സുരാജ് വെഞ്ഞാറമൂടാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിലെ ഹാസ്യതാരങ്ങളുടെ ശബ്ദമാണ് വീഡിയോയില്‍ ലയണ്‍ കിംഗിലെ കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

സുരാജിനൊപ്പം സലീംകുമാര്‍,കൊച്ചിന്‍ ഹനീഫ തുടങ്ങിയവരും വീഡിയോയില്‍ ശബ്ദസാന്നിദ്ധ്യമായി എത്തുന്നുണ്ട്. അതുല്‍ ശ്രീയാണ് ഈ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. സിംബ മോന്‍ സ്പീക്കിംഗ് ചാപ്റ്റര്‍ 1 എന്ന പേരിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിലെ പശ്ചാത്തല സംഗീതവും വീഡിയോയില്‍ ഉപയോഗിച്ചിട്ടുണ്ട്.
സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ എന്ന മന്ത്രമാകട്ടെ ചുണ്ടുകളില്‍! വിഷു ആശംസകളുമായി താരങ്ങള്‍!
സിംബമോന്‍ വീഡിയോ പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുളളിലാണ് സോഷ്യല്‍ മീഡിയയില്‍ അത് വൈറലായിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന്റ വിവിധ സിനിമകളിലെ കഥാപാത്രങ്ങളുടെ ഡയലോഗ് ആണ് സിംബയ്ക്ക് ശബ്ദമായി നല്‍കിയിരിക്കുന്നത്. സുരാജിന്റെ കഥാപാത്രങ്ങളുടെ ശബ്ദം രസകരമായിട്ടാണ് എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. സുരാജ് പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. നിരവധി പേരാണ് ഫേസ്ബുക്കില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
സിംബമോന്‍ സ്പീക്കിംഗ് ചാപ്റ്റര്‍ 2 കൂടി വരുമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. അതേസമയം ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരമാണ് സുരാജ് വെഞ്ഞാറമൂട്. മുന്‍പും രസകരമായ വീഡിയോകള്‍ നടന്‍ പങ്കുവെച്ചിരുന്നു. കൊറോണ ബോധവല്‍ക്കരണത്തിനൊപ്പം കുടുബത്തിനൊപ്പമുളള വിശേഷങ്ങളും സുരാജ് വെഞ്ഞാറമൂട് പങ്കുവെക്കാറുണ്ട്.
ഹാസ്യ വേഷങ്ങളില്‍ നിന്നും മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി ഉയര്‍ന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. കഴിഞ്ഞ വര്‍ഷം ശ്രദ്ധേയ സിനിമകളാണ് നടന്റെതായി പുറത്തിറങ്ങിയത്. ഏത് റോളുകള്‍ കിട്ടിയാലും തന്റെതായ ശൈലിയില്‍ മികവുറ്റതാക്കാറുണ്ട് താരം. നായകനായും ഹാസ്യനടനായും വില്ലനായും സ്വഭാവ നടനായുമൊക്കെയാണ് സുരാജ് മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡ്രൈവിംഗ് ലൈസന്‍സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്.
‘എന്റെ കൃഷ്ണന്‍’! വിഷുദിനത്തില്‍ മകനൊപ്പമുളള ചിത്രങ്ങളുമായി നവ്യാ നായര്‍
English summary
suraj venjaramoodu shared simbamon’s speaking video