0

Rajith Kumar’s reply about his film entry! രജിത് കുമാറിന് സിനിമയില്‍ നായകനാവാനുള്ള അവസരം ലഭിച്ചോ? ഡോക്ടറുടെ മറുപടി ഇങ്ങനെയാണ്!

Share


രജിത് കുമാറിനെ നായകനാക്കി സിനിമ

രജിത് കുമാറിനെ നായകനാക്കി സിനിമ

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ രജിത് കുമാറിന് സിനിമയിലേക്ക് അവസരം ലഭിച്ചുവെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇനി അദ്ദേഹത്തെ ബിഗ് സ്‌ക്രീനില്‍ കാണാമെന്നായിരുന്നു ആരാധകരും പറഞ്ഞത്. ആറ്റിങ്ങല്‍ സ്വദേശിയാണ് താരത്തെ നായകനാക്കി സിനിമ ഒരുക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. അഞ്ജലി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പവന്‍ ജിനോ തോമസും അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ബിജുക്കുട്ടന്റെ ചോദ്യം

ബിജുക്കുട്ടന്റെ ചോദ്യം

ആലപ്പി അഷ്രഫും രജിത് കുമാറിനെ സിനിമയിലേക്ക് ക്ഷണിച്ചിരുന്നു. ഡോക്ടര്‍ രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് എന്ന മുഖവുരയോടെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ എന്ന പരിപാടിയില്‍ രജിത് കുമാറും പങ്കെടുത്തിരുന്നു. ബിഗ് ബോസ് അനുഭവങ്ങളും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു അദ്ദേഹം സംസാരിച്ചത്. ടിനി ടോമും ബിജുക്കുട്ടനുമൊക്കെ അദ്ദേഹത്തോട് ചോദ്യം ചോദിച്ചിരുന്നു. ബിജുക്കുട്ടനായിരുന്നു രജിത്തിനെ നായകനാക്കിയുള്ള സിനിമയെക്കുറിച്ച് ചോദിച്ചത്.

നല്‍കിയ മറുപടി

നല്‍കിയ മറുപടി

യൂട്യൂബിൽ വരുന്നതെല്ലാം സത്യമായെങ്കിൽ ഞാൻ അമേരിക്കൻ പ്രസിഡന്റ് ആയി പോയേനെ. ഞാൻ പോലും അറിയാത്ത ഞാൻ പോലും മനസ്സിൽ വിചാരിക്കാത്ത എന്തൊക്കെ കാര്യങ്ങളാണ് യൂട്യൂബിൽ വരുന്നത്.” ഇതായിരുന്നു രജിത്കുമാറിന്റെ പ്രതികരണം. തന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളെക്കുറിച്ച് വിവരിച്ചും അദ്ദേഹം എത്തിയിരുന്നു. തന്‍റെ യഥാര്‍ത്ഥ അക്കൗണ്ട് ഏതാണെന്നും അദ്ദേഹം കാണിച്ചുതന്നിരുന്നു. ബിഗ് ബോസിലെ സ്കൂള്‍ ടാസ്ക്കിനിടയില്‍ സഹമത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് പിന്നാലെയായാണ് താരം പുറത്തായത്.

 ദയ അശ്വതി പറഞ്ഞത്

ദയ അശ്വതി പറഞ്ഞത്

യൂട്യൂബ് ചാനലിനിനെതിരേ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞാനും ഇതു തന്നെയാ പറഞ്ഞത്. അപ്പോ എനിക്ക് തലക്ക് വട്ട്, എനിക്ക് വിദ്യാഭ്യാസക്കുറവ്, ഈ ഞാൻ നുണ പറഞ്ഞു, ഈ ഞാൻ പെരും കളി ഇപ്പോ എന്തായി എന്നായിരുന്നു ദയയുടെ ചോദ്യം. ബിഗ് ബോസിലെ വിശേഷങ്ങളെക്കുറിച്ചും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞാണ് ദയ എത്തിക്കൊണ്ടിരിക്കുന്നത്. താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിശേഷവും താരം പങ്കുവെച്ചിരുന്നു.



Source link

Click to rate this post!
[Total: 0 Average: 0]