News
oi-Midhun Raj
സിനിമകളില്‍ വേറിട്ട മേക്കോവറുകളില്‍ എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് സൂര്യ. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി കഠിന പ്രയത്‌നം ചെയ്യാറുളള താരം കൂടിയാണ് നടന്‍. വര്‍ഷങ്ങള്‍ മുന്‍പ് വാരണം ആയിരം എന്ന ചിത്രത്തില്‍ മൂന്ന് കാലഘട്ടത്തിലുളള കഥാപാത്രത്തിനായി സൂര്യ നടത്തിയ മേക്കാവര്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ സുരരൈ പോട്രിന് വേണ്ടിയും മേക്കോവര്‍ നടത്തിയിരിക്കുകയാണ് സൂര്യ.

സുരരൈ പോട്രിന്റെ പുതിയ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 44കാരനായ സൂര്യ പത്തൊന്‍പതുകാരനാകുന്നത് ഈ വീഡിയോയില്‍ കാണാം. മൂന്ന് മാസങ്ങള്‍ കൊണ്ട് 15 കിലോ ശരീര ഭാരമാണ് സൂര്യ കുറച്ചത്. ഇതിനായി കഠിനമായ ഫിറ്റ്‌നസ് പരിശീലനമായിരുന്നു താരം നടത്തിയത്. സുരരൈ പോട്രില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സൂപ്പര്‍ താരം എത്തുന്നത്.
സംവിധായികയായ സുധ കൊങ്കാരയ്ക്ക് പത്തൊന്‍പതുകാരന്റെ കഥാപാത്രം സൂര്യ തന്നെ അവതരിപ്പിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. കുട്ടി സൂര്യയായി ആരാണ് പ്രത്യക്ഷപ്പെടുന്നതെന്ന സൂര്യയുടെ ചോദ്യത്തിന് നിങ്ങള്‍ തന്നെയാണ് എന്നായിരുന്നു സംവിധായികയുടെ മറുപടി. തുടര്‍ന്നാണ് കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി സൂര്യ വര്‍ക്കൗട്ടുകള്‍ ആരംഭിച്ചത്.
ഇരുതി സുട്രിന് ശേഷം സുധി കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സുരരൈ പോട്രു. മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. സുര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ് ,സിഖീയ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ ബാനറുകള്‍ ചേര്‍ന്നാണ് സുരരൈ പോട്രിന്റെ നിര്‍മ്മാണം. എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നത്.
ഭര്‍ത്താവിന് കോവിഡ് ലക്ഷണങ്ങള്‍! ആശുപത്രിയില്‍ പോയപ്പോള്‍ ഡോക്ടര്‍ മടക്കി അയച്ചുവെന്ന് ശ്രിയ ശരണ്‍
ഉര്‍വ്വശി, കരുണാസ്, ജാക്കി ഷ്റോഫ്, മോഹന്‍ ബാബു, പരേഷ് റാവല്‍, സമ്പത്ത് രാജ്, അച്യുത് കുമാര്‍, വിവേക് പ്രസന്ന തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജിവി പ്രകാശ് കുമാറാണ് സുര്യ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനും പാട്ടുകള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഹരീഷ് ശിവരാമകൃഷ്ണന്‍ പാടിയ വെയ്യോന് സിലി എന്ന ഗാനം സുരരൈ പോട്രിന്റെതായി തരംഗമായി മാറിയിരുന്നു.
സാമന്ത കുടുംബത്തിന് വേണ്ടി പാചകം ചെയ്യാറില്ലെന്ന് അമല! നല്ല കുക്ക് നാഗാര്‍ജുനയെന്നും നടി
English summary
Suriya’s Makeover For Surari Potru Movie Making Video