0

എന്നെ ട്രോളാന്‍ എനിക്കറിയാം…! ഈ നടിയെ മനസിലായില്ലേ..?

Share

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ ബേബിമോളായി വന്ന് മലയാളി സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അന്ന ബെന്‍. താരങ്ങള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഒരു പഞ്ഞവും ഇല്ലാത്ത ഈ കാലത്ത് സ്വയം ട്രോളിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അന്ന ബെന്‍. തന്റെ കുട്ടിക്കാലത്തുള്ള ഫോട്ടോ ഒരു മൂങ്ങയുടെ ഫോട്ടോയൊടൊപ്പം ചേര്‍ത്തുവെച്ചാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി താരം പങ്കുവെച്ച ഈ പോസ്റ്റ് ആരാധകരിലും ചിരി പടര്‍ത്തുകയാണ്.

കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാം വഴി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരുന്നു. രസകരമായ ചോദ്യങ്ങള്‍ തന്നോട് ചോദിക്കൂ എന്നായിരുന്നു അന്ന ബെന്‍ പറഞ്ഞത്. അതില്‍ കുട്ടിക്കാലത്തെ അന്ന ബെന്നിന്റെ ഫോട്ടോ പങ്കുവെയ്ക്കാന്‍ ഒരു വ്യക്തി ആവശ്യപ്പെട്ടിരുന്നു. അന്നയുടെ ഈ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ചുരുണ്ട മുടിയും കള്ളച്ചിരിയും ആയി നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

അതുപോലെ നടി നസ്രിയയില്‍ നിന്ന് എന്തെങ്കിലും മോഷ്ടിക്കാന്‍ സാധിച്ചാല്‍ അത് എന്തായിരിക്കും എന്ന ആരാധകന്റെ ചോദ്യത്തിന് ഒന്നും മോഷ്ടിക്കില്ല പക്ഷേ സമയം കിട്ടിയാല്‍ അവളോടൊപ്പം ഇരുന്ന് കുറച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു… കാരണം അവളൊരു സ്റ്റാറാണ് എന്നായിരുന്നു അന്ന കുറിച്ചത്.

വിരലില്‍ എണ്ണാവുന്ന സിനിമകള്‍ കൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ താരം, ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹയായിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍, കപ്പേള, സാറാസ്, നാരദന്‍, നൈറ്റ് ഡ്രൈവ് എന്നിവയാണ് അന്ന ബെന്‍ നായികയായി എത്തിയ സിനിമകള്‍. നിലവില്‍ രണ്ട് സിനിമകളില്‍ താരം കമ്മിറ്റ് ചെയ്തതായാണ് അറിയാന്‍ സാധിക്കുന്നത്.

Click to rate this post!
[Total: 0 Average: 0]