
കുടുംബവിളക്ക് എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെയാണ് നൂബിന്‍ ശ്രദ്ധേയനാവുന്നത്. സീരിയലിന്റെ തുടക്കം മുതല്‍ പ്രതീഷ് എന്ന നായക വേഷം നൂബിന്‍ ചെയ്ത് വരുന്നു. ഇതിനിടയിലാണ് താന്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും നൂബിന്‍ വെളിപ്പെടുത്തിയത്. വളരെ കാലം മുന്‍പേ ഇഷ്ടത്തിലായ നൂബിനും ജോസഫൈനും ഒന്‍പത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

ഓഫ് വൈറ്റ് ഗൗണില്‍ അതീവ സുന്ദരിയായിട്ടാണ് ജോസഫൈന്‍ വിവാഹത്തിനെത്തിയത്. വേറിട്ട നിറത്തില്‍ കോട്ടും സ്യൂട്ടുമാണ് നൂബിന്റെ വേഷം. ഇരുവരും കൈകള്‍ കോര്‍ത്ത് പള്ളിയിലേക്ക് നടന്ന് വരുന്നതിന്റെ ഫോട്ടോസാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ റിസപ്ഷനില്‍ നിന്നുള്ള ഫോട്ടോസും പങ്കുവെച്ചിരിക്കുകയാണ്. വിവാഹിതനായെന്ന നൂബിന്റെ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് സുഹൃത്തുക്കളും ആരാധകരുമൊക്കെ എത്തുന്നുന്നുണ്ട്.
Also Read: ‘ദിലീപേട്ടൻ ഏറെ സഹായിച്ചിട്ടുണ്ട്, ഒരു സീനാണെങ്കിലും അവന് കൊടുക്കണമെന്ന് പറയും’: കലാഭവൻ ഷാജോൺ

കുടുംബവിളക്കില്‍ നൂബിനൊപ്പം അഭിനയിച്ചിരുന്ന നടിമാരായ അമൃത നായര്‍, ആതിര മാധവ്, രേഷ്മ നായര്‍, തുടങ്ങിയ നടിമാരും നവദമ്പതിമാര്‍ക്കുള്ള ആശംസ അറിയിച്ചിരിക്കുകയാണ്. എന്നാൽ ഇവരൊക്കെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നോ എന്നത് സംബന്ധിച്ച് വിവരമില്ല. വിവാഹത്തിന്റെ തിരക്കുകള്‍ കഴിഞ്ഞ ഉടനെ നൂബിന്‍ അഭിനയത്തിലേക്ക് തന്നെ തിരികെയെത്തുമെന്നാണ് വിചാരിക്കുന്നത്.
Also Read: അഭിമുഖത്തിനിടെ അതിരുവിട്ട് ഷാഹിദിന്റെ പരിഹാസം; വായടക്കൂവെന്ന് ദേഷ്യപ്പെട്ട് അനുഷ്‌ക ശര്‍മ

അതേ സമയം താരങ്ങളുടെ പ്രണയകഥ അടുത്തിടെ പുറത്ത് വന്നിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് നൂബിനും ജോസഫൈനും കണ്ടുമുട്ടുന്നത്. വൈകാതെ പ്രണയത്തിലായ താരങ്ങള്‍ ഒന്‍പത് വര്‍ഷം ഇത് മുന്നോട്ട് കൊണ്ട് പോയി. നൂബിന്‍ പല കോഴ്‌സുകള്‍ പഠിക്കാന്‍ പോയെങ്കിലും ഒടുവില്‍ അഭിനയത്തിലേക്ക് എത്തി. ജോസഫൈന്‍ ഡോക്ടറായതിന് ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Recommended Video
പെണ്ണ് കാണാൻ പോയത് ഞാൻ തന്നെ | Ananya Response | Ananya Brother Marriage | *Celebrity

വിവാഹനിശ്ചയത്തിനോട് അനുബന്ധിച്ചാണ് പ്രിയതമയുടെ ചിത്രം നൂബിന്‍ പുറത്ത് വിടുന്നത്. അതുവരെ എല്ലാവര്‍ക്കും മുന്നില്‍ സര്‍പ്രൈസാക്കി വച്ചിരിക്കുകയായിരുന്നു. ഇതിനിടെ താരങ്ങള്‍ ചേര്‍ന്ന് കിടിലനൊരു സംഗീത ആല്‍ബം പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രേക്ഷക പ്രശംസ നേടിയെടുത്തു.