
ആത്മസഖി, തിങ്കള്‍കലമാന്‍ തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയനായ റെയ്ജന്‍ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കോഴിക്കോട് സ്വദേശിനിയായ ശില്‍പ ജയരാജാണ് വധു. സാധാരണ സീരിയല്‍ താരങ്ങളുടെ വിവാഹം പോലെ വലിയൊരു ആഘോഷമായി നടത്താന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് വളരെ സിംപിളായിട്ടുള്ള രജിസ്റ്റര്‍ വിവാഹമായിരുന്നു. തൃശൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് വിവാഹം നടത്തിയത്.

ഒപ്പിട്ടതിന് ശേഷം ഇവിടെ വച്ച് തന്നെ റെയ്ജന്‍ ശില്‍പയുടെ കഴുത്തില്‍ താലിക്കെട്ടി. ശില്‍പ റെയ്ജന്റെ കഴുത്തില്‍ മാലയിട്ട് കൊടുക്കുകയും ഇരുവരും പരസ്പരം മോതിരങ്ങള്‍ ഇടുകയും ചെയ്തു. വിവാഹത്തിന് ശേഷം ഇരുവരും ഒരു പള്ളിയിലും പോയിരുന്നു. പള്ളിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്ന താരദമ്പതിമാരുടെ ചിത്രങ്ങളും വീഡിയോസുമൊക്കെ വൈറലാവുകയാണ്.
Also Read: സീരിയല്‍ നടന്‍ നൂബിന്‍ ജോണി വിവാഹിതനായി; 9 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജോസൈഫനെ സ്വന്തമാക്കി താരം

വെള്ള നിറത്തില്‍ ജുബ്ബയും മുണ്ടുമാണ് റെയ്ജന്റെ വേഷം. വധു വെള്ളസാരിയുടുത്ത് മുല്ലപ്പൂവൊക്കെ ചൂടി അതീവ സുന്ദരിയായിട്ടാണ് വിവാഹത്തിനെത്തിയത്. വിവാഹത്തിന് പിന്നാലെ യൂട്യൂബ് ചാനലിലൂടെ വിവാഹവിശേഷങ്ങള്‍ റെയ്ജന്‍ പങ്കുവെച്ചിരുന്നു. ‘ ഞങ്ങളുടെ കല്യാണം കഴിഞ്ഞു. ഞങ്ങളുടെ ആഘോഷങ്ങള്‍ ഇവിടുന്ന് തുടങ്ങുകയാണ്. ബാക്കി വിശേഷങ്ങള്‍ ഇതുപോലെ സര്‍പ്രൈസായി വരും’ എന്നുമാണ് വിവാഹശേഷം റെയ്ജന്‍ പ്രതികരിച്ചത്.

താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് അടുത്തിടെയാണ് റെയ്ജന്‍ പറഞ്ഞത്. എന്നാല്‍ വിവാഹത്തീയ്യതിയെ കുറിച്ചോ വധു ആരാണെന്നോ പറഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായി വീഡിയോ പുറത്ത് വന്നതോടെയാണ് നടന്റെ വിവാഹം കഴിഞ്ഞെന്നുള്ള കാര്യം എല്ലാവരും അറിയുന്നത്. ഇതോടെ നവതാരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് ആരാധകരും എത്തി. റെയ്ജന്റെ വീഡിയോയുടെ താഴെ നൂറ് കണക്കിന് മെസേജുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.
Recommended Video
പെണ്ണ് കാണാൻ പോയത് ഞാൻ തന്നെ | Ananya Response | Ananya Brother Marriage | *Celebrity

അതേ സമയം വിവാഹത്തോട് അനുബന്ധിച്ച് പ്രണയത്തെ കുറിച്ച് റെയ്ജന്‍ പറഞ്ഞ വാക്കുകളും വൈറലായി. ഒന്നിലധികം പ്രണയങ്ങളും പ്രണയപരാജയങ്ങളും ഉണ്ടായിട്ടുണ്ടെന്ന് മുന്‍പ് പല അഭിമുഖങ്ങളിലൂടെയും നടന്‍ പറഞ്ഞിരുന്നു. മൂന്ന് തവണ സീരിയസായി പ്രണയം ഉണ്ടായെങ്കിലും അത് പരാജയപ്പെട്ടു. ഇത് നാലാമത്തെ പ്രണയമാണെന്നാണ് റെയ്ജന്‍ പറഞ്ഞത്. എന്തായാലും പറഞ്ഞത് പോലെ തന്നെ നാലാമത്തെ പ്രണയം സാഫല്യമായി മാറിയിരിക്കുകയാണ്.
നിലവില്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന തിങ്കള്‍കലമാന്‍ എന്ന സീരിയലിലാണ് റെയ്ജന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.