
‘മൂന്നാമത്തെ ഭര്‍ത്താവിന്റെ പേര് രാജേഷ് എന്നായിരുന്നു. അദ്ദേഹം എന്റെ അനിയത്തിയുടെ സുഹൃത്താണ്. വീട്ടില്‍ വന്ന് കണ്ടുള്ള പരിചയമാണ്. അദ്ദേഹം എന്നെക്കാളും പ്രായം കുറഞ്ഞ ആളായിരുന്നു. അതൊരു പ്രശ്‌നമായി. പുള്ളിക്കാരന് അത് വൈകിയാണ് പിടിക്കിട്ടിയത്. എന്നെക്കാളും എട്ട് വയസിന് ചെറുപ്പമായിരുന്നു രാജേഷ്. വിവാഹം കഴിക്കാനായി രജിസ്റ്റര്‍ ഓഫീസില്‍ പോയപ്പോഴും ഇത് വര്‍ക്കാവുമെന്ന് തോന്നുന്നില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞതായി’ ചാര്‍മിള വ്യക്തമാക്കുന്നു.

‘നീ വളരെ ഇളയതാണ്. കുറച്ച് കൊല്ലം കഴിയുമ്പോള്‍ നിനക്കത് ഫീല്‍ ചെയ്യുമെന്നും പറഞ്ഞു. പക്ഷേ സച്ചിന്‍ തെണ്ടുല്‍ക്കറൊക്കെ അങ്ങനെ വിവാഹം കഴിച്ചതാണെന്ന് പുള്ളി അന്ന് പറഞ്ഞു. അന്ന് പുള്ളിയുടെ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഞാന്‍ കണ്ടിട്ടില്ല. അത് കണ്ടപ്പോഴാണ് ഇത്രയും പ്രായവ്യത്യാസം ഉള്ളത് അറിഞ്ഞത്. നിയമപരമായി ഞങ്ങള്‍ വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന്’ നടി പറയുന്നു.
Also Read: ഇനിയും വിവാഹം കഴിക്കാത്തതിന് കാരണമുണ്ട്; കല്യാണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്യന്‍ നായിക സദ

ഇടയ്ക്ക് മകന്റെ പേരില്‍ ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. ഞാന്‍ അദ്ദേഹത്തിന്റെ മതത്തിലേക്ക് മാറണമെന്ന് പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഞാന്‍ ക്രിസ്ത്യനിയാണ്. മറ്റൊരു മതത്തിലേക്ക് കൊച്ചിനെ വളര്‍ത്തണമെന്ന് പറഞ്ഞത് എനിക്കിഷ്ടപ്പെട്ടില്ല. കാരണം ഞാന്‍ ഒരുപാട് പ്രാര്‍ഥിച്ചിട്ട് കിട്ടിയ കുഞ്ഞാണ്. അവന്‍ ക്രിസ്ത്യനായി തന്നെ ഉണ്ടാവണമെന്ന് ഞാനും ആഗ്രഹിച്ചു.
Also Read: ഭാര്യമാരെ കെട്ടിപ്പിടിച്ച് സങ്കടത്തോടെ ബഷീര്‍; ഫ്രണ്ട്‌സിനൊപ്പം ഗോവയിലേക്ക് യാത്ര നടത്തി ബഷീര്‍ ബഷി

പോലീസ് കേസിന് പോയി, അവര് കേസ് എടുത്തില്ല. കാരണം രാജേഷിന്റെ പിതാവ് റിട്ടേയ്ഡ് ഡിവൈഎസ്പി ആയിരുന്നു. അവര്‍ കേസ് എടുത്തില്ല. എനിക്ക് പിന്തുണ തരാന്‍ ആരുമില്ല. ആ സമയത്താണ് മാധ്യമങ്ങള്‍ ഇതറിഞ്ഞ് വന്നത്. അവരോട് എല്ലാം പറഞ്ഞു. അങ്ങനെയാണ് മോനെ തിരിച്ച് കിട്ടിയത്. മകന്‍ കോടതിയില്‍ അമ്മയുടെ കൂടെ പോവണമെന്ന് പറഞ്ഞു. ഭര്‍ത്താവിന് മകനെ കാണാനുള്ള അവകാശം കൊടുത്തു. അദ്ദേഹത്തിന് കുഞ്ഞിനോട് അത്രയും സ്‌നേഹമാണ്.

മകനെ കാണാന്‍ വന്നപ്പോള്‍ ഞങ്ങള്‍ പരസ്പരം സംസാരിച്ചു. പ്രശ്‌നങ്ങള്‍ പറഞ്ഞു. ഇനി മുന്നോട്ട് സുഹൃത്തുക്കളായിരിക്കാമെന്ന് തീരുമാനിച്ചു. എനിക്ക് അധികം ബന്ധുക്കളില്ല. മകന് അച്ഛന്റെ സ്‌നേഹവും കരുതുലുമൊക്കെ കിട്ടണം. അങ്ങനെയാണ് അദ്ദേഹവുമായി സുഹൃത്തുക്കളായി പോവാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ മകന്റെ കൂടെ വലിയ സന്തോഷത്തോടെ ജീവിക്കുകയാണ്. ഇപ്പോള്‍ ഒത്തിരി ഉത്തരവാദിത്തങ്ങളുള്ള ആളാണ് ഞാനെന്നും ചാര്‍മിള പറയുന്നു. ഈ വീഡിയോ വീണ്ടും വൈറലാവുകയാണ്.