
ഇരുപത്തിയഞ്ച് വര്‍ഷത്തോളമായിട്ട് കന്നട സിനിമയില്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്ന നടനാണ് ഹരീഷ് റായ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പുതിയ അഭിമുഖത്തിലാണ് മൂന്ന് വര്‍ഷം മുന്‍പ് തനിക്ക് ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞതെന്ന് വെളിപ്പെടുത്തിയത്. ‘സാഹചര്യങ്ങള്‍ നമുക്ക് മഹത്വം നല്‍കും. അതല്ലെങ്കില്‍ നിങ്ങളില്‍ നന്നും കാര്യങ്ങളെ എടുത്ത് മാറ്റി കളയും. വിധിയില്‍ നിന്നും രക്ഷയില്ലെന്നാണ്’ ഹരീഷിന്റെ അഭിപ്രായം.

‘മൂന്ന് വര്‍ഷമായി ഞാന്‍ കാന്‍സര്‍ ബാധിതനാണ്. ഈ രോഗം കഴുത്തില്‍ നീര്‍ക്കെട്ട് ഉണ്ടാക്കി. അത് മറച്ച് വെക്കാന്‍ വേണ്ടിയാണ് കെജിഎഫില്‍ അഭിനയിക്കുമ്പോള്‍ താടി നീട്ടി വളര്‍ത്തിയത്. എന്റെ കൈയ്യില്‍ പണമില്ലാത്തത് കൊണ്ട് ശസ്ത്രക്രിയ വൈകിയെന്നും ഇപ്പോള്‍ കാര്യങ്ങള്‍ വഷളായെന്നും ഹരീഷ്ട പറയുന്നു.
ഇപ്പോള്‍ ക്യാന്‍സറിന്റെ നാലാം സ്‌റ്റേജിലാണെന്നും നടന്‍ പറഞ്ഞു. ‘ആദ്യം പണമില്ലാത്തത് കൊണ്ട് ഞാനെന്റെ ശസ്ത്രക്രിയ മാറ്റി വച്ചു. പിന്നെ സിനിമകള്‍ റിലീസ് ചെയ്യുന്നത് വരെ കാത്തിരുന്നു. ഇപ്പോള്‍ ഞാന്‍ നാലാം സ്‌റ്റേജിലാണ്. കാര്യങ്ങള്‍ കൂടുതല്‍ വഷളായി കൊണ്ടിരിക്കുകയാണ്’ എന്നും ഹരീഷ് സൂചിപ്പിച്ചു.

കെജിഎഫില്‍ കാസിം ഷെട്ടി എന്ന പ്രധാനപ്പെട്ട കഥാപാത്രത്തെതാണ് ഹരീഷ് റായി അവതരിപ്പിച്ചിരുന്നത്. നായകകഥാപാത്രം റോക്കിയുടെ ആത്മവിശ്വാസവും കാസിം ഷെട്ടിയാണ്. കെജിഎഫിന്റെ രണ്ടാം ഭാഗത്തിലും ഹരീഷിന്റെ കഥാപാത്രം ജനപ്രീതി നേടിയിരുന്നു. അതേ സമയം നടന്റെ ജീവിതം പ്രശ്‌നങ്ങളില്ലാതെ കടന്ന് പോവണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്. അസുഖത്തെ കുറിച്ച് വെളിപ്പെടുത്തിയ സ്ഥിതിയ്ക്ക് താരത്തിനെ സഹായിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Also Read: ഇനിയും വിവാഹം കഴിക്കാത്തതിന് കാരണമുണ്ട്; കല്യാണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്യന്‍ നായിക സദ

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് തെന്നിന്ത്യയിലാകെ സൂപ്പര്‍ഹിറ്റായി മാറിയ സിനിമയാണ് കെജിഎഫ്. സ്വര്‍ണഖനിയുമായി ബന്ധപ്പെട്ട് നടന്ന യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വര്‍ഷമാണ് റിലീസ് ചെയ്തത്. വൈകാതെ മൂന്നാം ഭാഗവും ഉണ്ടായേക്കും എന്നാണ് വിവരം.