
ജീവിതം തകര്‍ത്ത പ്രണയത്തെ കുറിച്ച് അശ്വതിയുടെ വാക്കുകളിങ്ങനെയാണ്…
‘അമ്മയും ആങ്ങളയും നല്ല രീതിയില്‍ വളര്‍ത്തിയ ആളാണ് ഞാന്‍. എന്നാല്‍ പതിനാറാമത്തെ വയസില്‍ പ്രണയിച്ച ആളുടെ കൂടെ വീട്ടുകാരെ ഉപേക്ഷിച്ച് ഇറങ്ങി പോയി. എന്നെ കെട്ടുമെന്ന് പറഞ്ഞത് കൊണ്ടാണ് എല്ലാത്തിനും നിന്നത്. പക്ഷേ ഇവര്‍ എന്നെ വച്ച് പണമുണ്ടാക്കുകയാണ് ചെയ്തത്.
എനിക്ക് പണത്തിന്റെ ആവശ്യമില്ല. എല്ലാം അവര്‍ക്ക് കൊടുത്തു. പക്ഷേ ചതിക്കപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം വീട്ടുകാര്‍ അറിഞ്ഞപ്പോഴെക്കും വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് താനും തന്റെ വീട്ടുകാരുമെന്ന്’ അശ്വതി പറയുന്നു.

ഭര്‍ത്താവായി കണ്ടയാളാണ് തന്നെ ചതിച്ചതെന്ന കാര്യവും അശ്വതി വെളിപ്പെടുത്തി..
‘ലോറി ഡ്രൈവറായിരുന്നു അദ്ദേഹം. എന്നെ ഉപയോഗിച്ചാണ് അയാള്‍ക്ക് ഇത്രയേറെ സമ്പാദ്യം ഉണ്ടായത്. നല്ല രീതിയില്‍ ജീവിക്കാന്‍ വേണ്ടി ഒരു അമേരിക്കക്കാരന്‍ തന്ന പണം ഞാന്‍ അയാള്‍ക്ക് നല്‍കിയിരുന്നു. കൂടെ ജീവിക്കുന്ന ആള്‍ക്ക് പാര്‍ട്‌നര്‍ഷിപ് എന്ന നിലയിലാണ് പണം നല്‍കിയത്. അദ്ദേഹം എന്നെ നോക്കൂം എന്നാണ് വിശ്വസിച്ചതും. എന്നാല്‍ എന്നെ ഒഴിവാക്കി അയാള്‍ക്ക് പൈസ മാത്രം മതിയെന്നായി’ അശ്വതി പറയുന്നു.
Also Read: 21 കോടിയുടെ നഷ്ടം, പെട്ടിയും കിടക്കയുമെടുത്ത് സ്ഥലം വിട്ട രൺബീർ; പിരിയുന്നതിനിടെ സംഭവിച്ചത്

സിനിമാ ജീവിതത്തെ കുറിച്ച് അശ്വതിയുടെ വെളിപ്പെടുത്തലിങ്ങനയൊണ്…
‘ഇപ്പോള്‍ ഞാന്‍ ഒരു സിനിമയിലുമില്ല. നല്ല രീതിയില്‍ ജീവിക്കാനായി ഒത്തിരി ശ്രമിക്കുന്നുണ്ട്. പക്ഷേ ആരും സമ്മതിക്കുന്നില്ല. നീതി തേടി വരുമ്പോള്‍ ആട്ടും തുപ്പും മാത്രമാണ് ലഭിക്കുന്നത്. ചോദിക്കാനും പറയാനും ആരുമില്ല. പതിനാറ് വയസുള്ളപ്പോള്‍ മുതല്‍ ആരെങ്കിലും കുറ്റപ്പെടുത്തിയാലും കുറ്റങ്ങള്‍ ഏല്‍ക്കുന്ന ഒരാളാണ് ഞാന്‍. ഇത് തെറ്റാണെന്ന് ഒരാളോട് പറയാന്‍ അന്നെനിക്ക് അറിയില്ലായിരുന്നു. ഇന്നെനിക്ക് അറിയാമെന്നും’ നടി കൂട്ടിച്ചേര്‍ത്തു.

പുറമേ ചിരിച്ച് കാണിക്കുന്നുണ്ടെങ്കിലും എന്റെ ജീവിതം തകര്‍ന്നു. ഉറക്കമില്ലാത്ത അവസ്ഥയാണ്. ആരോട് ചിരിച്ച് സംസാരിക്കണമെന്ന് അറിയാത്ത ആളായി. അപ്പനായി വരുന്നവനും ചേട്ടനായി വരുന്നവനുമെല്ലാം ഉപയോഗിക്കുകയാണ്. എന്നെ കുറിച്ച് പറഞ്ഞ് സന്തോഷിക്കുന്നവര്‍ സന്തോഷിക്കട്ടെ എന്നേയുള്ളു. ഇപ്പോള്‍ പിന്നെ സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല. കൂടുതല്‍ മോശക്കാരിയാകുകയേയുള്ളു എന്നറിയാം-അശ്വതി പറഞ്ഞു.