
ചിരഞ്ജീവിയ്‌ക്കൊപ്പം കന്നട സിനിമാലോകത്ത് നിറഞ്ഞ് നില്‍ക്കുകയായിരുന്നു ധ്രുവ സര്‍ജ. അപ്രതീക്ഷിതമായി സഹോദരന്റെ വേര്‍പാടുണ്ടായപ്പോള്‍ എല്ലാത്തിനും താങ്ങായി നിന്നത് ധ്രുവയാണ്. സഹോദരന്റെ ഭാര്യയും നടിയുമായ മേഘ്‌ന രാജിന് വലിയ പിന്തുണ നല്‍കിയതിന്റെ പേരിലും ധ്രുവ വാര്‍ത്തകളില്‍ നിറയുകയും പ്രശംസകള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. മാത്രമല്ല ചിരഞ്ജീവി പോയി അഞ്ച് മാസത്തിന് പിന്നാലെ ജനിച്ച മകന് വരവ് ഏറ്റവുമധികം സ്വീകരണം നല്‍കിയതും ഇളയച്ഛനാണ്.

ഇപ്പോഴിതാ ധ്രുവ സര്‍ജയും ഒരു അച്ഛനാവാന്‍ ഒരുങ്ങുകയാണെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ധ്രുവയും ഭാര്യ പ്രണയും മാതാപിതാക്കളാവാന്‍ ഒരുങ്ങുകയാണ്. വൈകാതെ തന്നെ ആദ്യകണ്മണിയെത്തുമെന്ന വിവരം ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടനാണ് പങ്കുവെച്ചത്.
ഭാര്യയുടെ കൂടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയ വീഡിയോയാണ് ധ്രുവ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം പുതിയൊരു ചുവടുവെപ്പിലേക്ക് കടക്കുന്നതിന്റെ സന്തോഷവും പറഞ്ഞു.

‘ഞങ്ങള്‍ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതൊരു ദൈവികമായ കാര്യമാണ്. കുഞ്ഞതിഥി വേഗം വരുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ, ജയ് ഹനുമാന്‍’.. എന്നുമാണ് വീഡിയോയ്ക്ക് താഴെ ക്യാപ്ഷനായി ധ്രുവ എഴുതിയിരിക്കുന്നത്.
ഭാര്യയെ ചേര്‍ത്ത് നിര്‍ത്തിയും നിറവയറില്‍ ചുംബിക്കുന്നതുമടക്കം നിരവധി ഫോട്ടോസ് ചേര്‍ത്താണ് വീഡിയോ ഒരുക്കിയത്. മാത്രമല്ല കുഞ്ഞ് സെപ്റ്റംബറില്‍ തന്നെ ജനിക്കുമെന്നുള്ള കാര്യവും നടന്‍ സൂചിപ്പിച്ചിരിക്കുന്നു. ഇതോടെ താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് കൊണ്ട് എത്തുകയാണ് ആരാധകര്‍.

ഒരു കുഞ്ഞ് കൂടി വരുന്നതിലൂടെ സന്തുഷ്ടമായ ദാമ്പത്യം ഇരുവര്‍ക്കും ഉണ്ടാവട്ടെ എന്നാണ് ആശംസകള്‍. ഒപ്പം കേള്‍ക്കാന്‍ കാത്തിരുന്ന വാര്‍ത്തയാണെന്നും കുഞ്ഞുവാവയെ സ്‌നേഹിക്കുന്നുവെന്നും മേഘ്‌നയും കമന്റില്‍ പറയുന്നു.
ചിരഞ്ജീവി-മേഘ്‌ന ദമ്പതിമാരുടെ മകനായ റയാന്‍ സര്‍ജയ്ക്ക് ഒരു കുഞ്ഞനിയനോ അനിയത്തിയോ വരുന്നതിന്റെ ആകാംഷയാണ് ആരാധകരില്‍ പലരും പങ്കുവെച്ചത്. 2019 ലാണ് ധ്രുവ സര്‍ജയും പ്രരണയും വിവാഹിതരാവുന്നത്.
ചെറുപ്പക്കാലം മുതലെ സുഹൃത്തുക്കളായിരുന്നു ഇരുവരും. വര്‍ഷങ്ങളോളം നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലാണ് താരവിവാഹം നടന്നത്.