News
oi-Abin MP
കണ്ടന്റ് ക്രിയേഷന്‍ രംഗത്ത് പുതിയ നാഴികക്കല്ലുകള്‍ പിന്നിലാക്കി മുന്നേറുകയാണ് ഡെയ്‌ലി ഹണ്ടിന്റെ ഷോര്‍ട്ട് വീഡിയോ ആപ്പായ ജോഷ്. വിവിധ ഭാഷകളിലായി രസകരമായ കണ്ടന്റുകള്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നതിനൊപ്പം വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കിയുമാണ് ജോഷ് മുന്നേറുന്നത്. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പുതു ആശയങ്ങളിലൂടെ ജനപ്രീതി നേടിയെടുക്കാന്‍ ജോഷിന് സാധിച്ചിട്ടുണ്ട്.
ഇതിനൊക്കെ പുറമേ രസകരമായ ഇവന്റുകള്‍ ഒരുക്കിയും ജോഷ് കയ്യടി നേടാറുണ്ട്. ക്രിയേറ്റര്‍മാര്‍ക്ക് പുതിയ ആശയങ്ങള്‍ കണ്ടെത്താനും സ്വയം നവീകരിക്കാനുമാണ് ഇത്തരം ഇവന്റുകള്‍ സഹായിക്കുന്നത്.

ഹൈദരാബാദ്, ഗുഡ്ഗാവ്്, തമിഴ്‌നാട് എന്നിവടങ്ങളിലെ #LightsCameraJosh ഇവന്റിന്റെ വിജയത്തിന് ശേഷം കൊച്ചിയിലുമെത്തിയിരിക്കുകയാണ് ജോഷ് ഇവന്റ്. സെപ്തംബര്‍ 3 നായിരുന്നു കൊച്ചിയിലെ ലൈറ്റ്‌സ് ക്യാമറ ജോഷ് ഇവന്റ് അരങ്ങേറിയത്. ഇരുന്നുറിലധികം കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ഇവന്റില്‍ പങ്കെടുക്കാനെത്തിയിരുന്നു.

സ്റ്റീവ് ജോസഫ്, സാന്ദ്ര, മീനു ലക്ഷ്മി, അഖില്‍, ഫുക്രു തുടങ്ങിയ നിരവധി പേര്‍ ഇവന്റിനെത്തിയിരുന്നു. പുറമെ നിരവധി നര്‍ത്തകരുമെത്തിയിരുന്നു. കേരള സംസ്‌കാരം വിളിച്ച് പറയുന്ന പരിപാടികളും ഇവന്റിന് മിഴിവേകി. തങ്ങളുടെ ക്ലാസിക്കല്‍ ഡാന്‍സിലൂടെ അമ്മ അപ്പുവും വിഷ്ണു എസും കയ്യടി നേടിയപ്പോള്‍ കഥകിലൂടെ ഭാഗ്യ ഓളം തീര്‍ത്തു. റോഹുവിന്റെ ഫ്‌ളാഷ് മോബും കയ്യടി നേടി. ജോയല്‍ എബ്രഹാമും ആനവണ്ടി ബാന്റും സംഗീത വിരുന്നൊരുക്കി.

വളര്‍ന്നു വരുന്ന താരങ്ങളും ഇവന്റിന്റെ ഭാഗമായി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ക്രിയേറ്‌റര്‍ ഓഫ് ദ ഇയര്‍, ചാലഞ്ച് കിങ് ആന്റ് ക്യൂന്‍, ട്രെന്റ് സെറ്റര്‍ തുടങ്ങിയ അവാര്‍ഡുകളും വിതരണം ചെയ്യപ്പെട്ടു. ഓണം അടുത്തു നില്‍ക്കുന്നതിനാല്‍ മഹാബലിയും ഇവന്റിനുണ്ടായിരുന്നു.

സിദ്ധാര്‍ത്ഥ് മേനോന്‍, ദീപിതി സതി, ആഡിസ് അക്കര, ചൈതന്യ പ്രകാശ് എന്നിവരും സംഗീത സംവിധായകന്‍ അഖില്‍ അനില്‍ കുമാറും ചേര്‍ന്ന് സൈനയുടെ പുതിയ മ്യൂസിക് വീഡിയോയായ ജിഗറും ജോഷ് ഇവന്റില്‍ വച്ച് പുറത്തിറക്കി. ഡിജെ നൈറ്റും ഇവന്റിലുണ്ടായിരുന്നു.


ചുരുക്കിപ്പറഞ്ഞാല്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് എന്നെന്നും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്നൊരു ഇവന്റ് തന്നെയായിരുന്നു ജോഷ് ഒരുക്കിയിരുന്നത്.
English summary
Josh Rocks Kochi With Lights Camera Josh Event And Creaters Had A Blast
Story first published: Wednesday, September 7, 2022, 15:24 [IST]