
ഗോൾഡ് റിലീസ് എന്നാണെന്ന് ചോദിച്ച് നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. പൃഥിരാജിന്റെയും അൽഫോൻസ് പുത്രന്റെയും പോസ്റ്റുകൾക്ക് താഴെ കമന്റുകളായാണ് ഇത്തരം ചോദ്യങ്ങൾ വരാറ്. ഇപ്പോഴിതാ തനിക്ക് വന്ന കമന്റിന് മറുപടി നൽകിയിരിക്കുകയാണ് അൽഫോൻസ് പുത്രൻ. ഗോൾഡിന്റെ പോസ്റ്ററിന് താഴെ ആയിരുന്നു റിലീസ് എന്നാണെന്ന് ആരാധകന്റ ചോദ്യം വന്നത്.
Also Read: ‘പരസ്യമായി ലിപ് ലോക്ക് ചെയ്ത് അമൃതയും ഗോപി സുന്ദറും’; തൊന്തരവായിയെന്ന് സഹോദരി അഭിരാമി സുരേഷ്!

‘കുറച്ചു കൂടി വർക്ക് തീരാനുണ്ട് ബ്രോ. കുറച്ചു സിജി, കുറച്ച് മ്യൂസിക്, കുറച്ച് കളറിംഗ്, കുറച്ച് അറ്റകുറ്റപ്പണികൾ ബാലൻസ് ഉണ്ട്. അത് തീരുമ്പോൾ ഞാൻ തന്നെ ഡേറ്റ് പറയാം. അതുവരെ ക്ഷമിക്കണം ബ്രോ, ഓണം ആയിരുന്നു തിയറ്ററിൽ നിന്ന് സജസ്റ്റ് ചെയ്ത ഡേറ്റ്’
‘പക്ഷെ അന്ന് വർക്ക് തീർന്നില്ല. വേവാത്ത ഭക്ഷണം ആർക്കും ഇഷ്ടമാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാം എന്ന് കുക്ക് ആയ ഞാൻ തീരുമാനിച്ചു. തിയതി പ്രഖ്യാപിച്ച് റിലീസ് ചെയ്യാത്തതിൽ ഖേദിക്കുന്നു,’ അൽഫോൻസ് പുത്രൻ നൽകിയ മറുപടി ഇങ്ങനെ.

അൽഫോൻസിന്റെ കമന്റിന് താഴെ നിരവധി പേർ തങ്ങളുടെ കാത്തിരിപ്പിനെ പറ്റി പറയുന്നുണ്ട്. ഈ കുക്കിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ടെന്നും ഓണം കഴിഞ്ഞെങ്കിലും നല്ലൊരു സദ്യ പ്രതീക്ഷിക്കുന്നെന്നൊക്കെയാണ് പലരുടെയും കമന്റുകൾ. നേരത്തെയും ആരാധകരിൽ ചിലരുടെ കമന്റുകൾക്ക് അൽഫോൻസ് പുത്രൻ മറുപടി നൽകിയിട്ടുണ്ട്.
ഗോൾഡിന് പുറമെ പാട്ട് എന്നൊരു സിനിമയും അൽഫോൻസ് പുത്രൻ പ്രഖ്യാപിച്ചിരുന്നു. ഫഹദ്-നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചിത്രം പ്രഖ്യാപിച്ചെങ്കിലും പിന്നീട് വിവരങ്ങളൊന്നുമില്ല.
Also Read: ദേവദൂതൻ പരാജയപ്പെടാൻ കാരണം മോഹൻലാലെന്ന സ്റ്റാർ, കഥ തന്നെ മാറ്റേണ്ടി വന്നു; സിബി മലയിൽ

അഭിനേതാക്കളുടെ വലിയൊരു നിര തന്നെ ഗോൾഡിൽ അണിനിരക്കുന്നുണ്ട്. റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, അജ്മൽ അമീർ, കൃഷ്ണ കുമാർ, ശബരീഷ് വർമ്മ, വിനയ് ഫോർട്ട്, പ്രേം കുമാർ, ഷമ്മി തിലകൻ തുടങ്ങിയവരാണ് ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമയിൽ ചെറിയ വേഷത്തിലെത്തിയത് പോലും പേര് പറഞ്ഞാൽ അറിയാവുന്ന നടീ നടൻമാരാണെന്ന് പൃഥിരാജ് നേരത്തെ പറഞ്ഞിരുന്നു. പൃഥിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് ഗോൾഡിന്റെ നിർമാണം.