0

Rakhi Sawant Opens Up She Love Criticism, But Never Do Anything For Her Publicity

Share


bredcrumb

News

oi-Maneesha Ik

|

വിവാദങ്ങളില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ബോളിവുഡ് താരമാണ് രാഖി സാവന്ത്. അതുകൊണ്ട് തന്നെ വലിയ ആമുഖങ്ങളൊന്നും താരത്തിന് ആവശ്യമില്ലന്നതാണ് മറ്റൊരു പ്രത്യേകത. തന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങളെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചുളള പ്രസ്താവനകളാണ് നടിക്ക് ശ്രദ്ധ നേടി കൊടുത്തത്.

അടുത്തിടെ താരത്തിന്റെ പുതിയ കാമുകനെ നടി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. മൈസൂര്‍ സ്വദേശിയായ ആദില്‍ ഖാന്‍ ഖുറാനിയാണ് രാഖിയുടെ പുതിയ കാമുകന്‍. റിതേഷ് സിങ്ങുമായുളള വിവാഹബന്ധത്തിന് ശേഷമാണ് നടി ആദിലുമായി പ്രണയത്തിലാകുന്നത്. എന്നാലിപ്പൊഴിതാ, നടി വീണ്ടും പുതിയ വിമര്‍ശനങ്ങള്‍ക്ക് ഇടകൊടുത്തിരിക്കുകയാണ്.

രാഖി സാവന്ത്

വിമര്‍ശകരോട് എന്താണ് പറയാനുളളത് എന്ന ചോദ്യത്തിന് നടി നല്‍കിയ ഉത്തരം ഇപ്രകാരc.

‘വിമര്‍ശകരോട് ഒന്നേ പറയാനുളളൂ. നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും വിമര്‍ശിക്കാം. നിങ്ങൾക്കതുകൊണ്ട് സന്തോഷം കിട്ടുമായിരിക്കും. ഒരുഭാഗത്ത് സ്വയം യേശുവിനോട് താരതമ്യം ചെയ്യുമ്പോള്‍ മറുഭാഗത്ത് നേരിടുന്നത് മഹാത്മ ഗാന്ധിയക്ക് ഏറ്റ പോലുള്ള വിമര്‍ശനങ്ങളാണ്. ഞാന്‍ പറയുന്നത് സത്യമാണെന്ന് തോന്നുണ്ടെങ്കില്‍ അവര് എന്നെ ഇഷ്ടപ്പെടും. ഇക്കാര്യത്തിൽ ഒരു സംശയവുമില്ല’.

‘എന്നെ വിശ്വസിക്കണം. പ്രശസ്തിക്ക് വേണ്ടി ചെയ്യാൻ ഞാനൊന്നും ആഗ്രഹിക്കുന്നില്ല. കാരണം നിങ്ങളുടെ സ്‌നേഹവും വാത്സല്യവും കൊണ്ടാണ് ഞാനിന്ന് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഞാന്‍ ഒരിക്കലും മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാൻ ആഗ്രഹിക്കുന്നില്ല’, രാഖി കൂട്ടിച്ചേര്‍ത്തു.

ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായിരിക്കെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് വീണ്ടും ചർച്ചയാവുന്നത്

ബോളിവുഡിലേക്കുളള അരങ്ങേറ്റം

ഒരേസമയം നടി, മോഡൽ, നർത്തകി വിശേഷണങ്ങളിൽ കടന്നെത്തിയ രാഖി സാവന്ത് ഇന്ന് ബോളിവുഡിലെ നിറതിളക്കമാർന്ന മുഖങ്ങളിലൊന്നാണ്. ചലച്ചിത്ര സംവിധാകനായ രാകേഷ് സാവന്തിന്റെയും നടിയായ ഉഷ സാവന്തിന്റെയും സഹോദരിയാണ് രാഖി.

തുടര്‍ന്ന് നടനും ഗായികനുമായ ഹിമേഷ് രേഷ്മയ്യ സംഗീതസംവിധാനം ചെയ്ത ഗാനത്തിലൂടെ അവതരിപ്പിച്ച എറ്റം നമ്പര്‍ പ്രേക്ഷക ശ്രദ്ധ നേടി. ബോളിവുഡ് ചിത്രങ്ങള്‍ക്കു പുറമെ കന്നട, മറാത്തി, തെലുഗു, തമിഴ് ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 2006-ല്‍ ബിഗ്ബോസിന്റെ ആദ്യ സീസണില്‍ വന്ന താരം, ടോപ്പ് ഫോര് ഫൈനലിസ്റ്റില്‍ ഇടം നേടി.

എൈറ്റം ഗേള് എന്ന വിളിപ്പേരിനുടമ

നടിയാകാന്‍ ആഗ്രഹിച്ച് സിനിമാ മേഖലയിലെത്തിയെങ്കിലും പലപ്പോഴും രാഖി സാവന്ത് വിളിക്കപ്പെട്ടത് എൈറ്റ ഗേള്‍ എന്നായിരുന്നു. ‘നടിയാകാനായിരുന്നു ആഗ്രഹം. എന്നാൽ ബോളിവുഡ് എനിക്ക് സമ്മാനിച്ചത് ഐറ്റം ഗേൾ എന്ന പദവിയും. എന്തായാലും എനിക്കിതിൽ വിഷമമില്ല. കാരണം എന്റെ കുടുംബം നല്ല നിലയിലാണ് ഇന്ന് ജീവിക്കുന്നത്’, രാഖി സാവന്ത് മുൻപ് പറയുകയുണ്ടായി.

രാഷ്ട്രീയത്തിലും തിളങ്ങി

2014-ല്‍ നടന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ സ്വന്തമായി പാർട്ടി രാഷ്ട്രീയ രൂപീകരിച്ചു. എന്നാൽ, തിരഞ്ഞെടുപ്പിന് ശേഷം നടി റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(എ)യില്‍ ചേര്‍ന്നു എന്നതാണ് മറ്റൊരു സത്യം.

രാഖിയും പ്രണയബന്ധങ്ങളും

വിവാദങ്ങളുടെ രാജ്ഞിയെന്നാണ് രാഖി സാവന്തിന്റെ വിളിപ്പേര്. 2021 -ലാണ് മുൻഭർത്താവ് റിതേഷ് സിങ്ങമായുളള ബന്ധം താരം വേര്‍പ്പെടുത്തിയത്. റിതേഷിന് മറ്റൊരു ഭാര്യയയും കുട്ടികളും ഉണ്ടെന്ന് പറഞ്ഞായിരുന്നു രാഖി ബന്ധം ഉപേക്ഷിച്ചതും.

നടിയുടെ വിവാദ ചുംബനം

2006-ല്‍ നടിയുടെയും മീക സിംങ്ങിന്റെയും ചുംബനവും വിവാദത്തിന് വഴിതെളിച്ചു. എല്ലാവരുടെയും മുന്‍പില്‍ വെച്ച് ഗായകനായ മീക സിംങ്ങ് തന്നെ ബലം പ്രയോഗിച്ച് ചുംബിച്ചുവെന്ന് നടി പറഞ്ഞു. ഇതിനെ തുടര്‍ന്ന് മിക്കയക്കെതിരെ നടി പീഡനത്തിന് കേസ് കൊടുത്തതും വലിയ വാര്‍ത്തയായിരുന്നു.

English summary

Rakhi Sawant Opens Up She Love Criticism, But Never Do Anything For Her Publicity. Read in Malayalam.

Story first published: Tuesday, September 20, 2022, 18:42 [IST]Source link

Click to rate this post!
[Total: 0 Average: 0]