
മലയാള സിനിമയിലെ നിര്‍മാതാക്കളുടെ പേരിലാണ് പത്തൊമ്പതാം നൂറ്റാണ്ടിനെ കുറിച്ചുള്ള ഒരു നെഗറ്റീവ് റിവ്യ പ്രചരിക്കുന്നത്. കേരള ബോക്‌സോഫീസില്‍ ഓണത്തിന് റിലീസ് ചെയ്ത സിനിമകളുടെ ലിസ്റ്റാണ് ഈ പേജില്‍ വന്നിരിക്കുന്നത്. നിരാശപ്പെടുത്തിയ സിനിമകളുടെ ലിസ്റ്റില്‍ പത്തൊമ്പതാം നൂറ്റാണ്ടുമുണ്ട്. പാല്‍തുജാന്‍വര്‍ അവറേജ് ആണെന്നും പത്തൊമ്പതാം നൂറ്റാണ്ട് പരാജയപ്പെട്ടുവെന്നും, ഒരു തെക്കന്‍ തല്ല് കേസ്, ഒറ്റ് എന്നീ സിനിമകള്‍ ദുരന്തമാണെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

എന്നാല്‍ മലയാള സിനിമയിലെ നിര്‍മാതാക്കള്‍ക്ക് ഇങ്ങനൊരു പേജ് ഇല്ലെന്നാണ് വിനയന്‍ പറയുന്നത്. ഇതൊരു വ്യാജനാണെന്നും ഇദ്ദേഹത്തെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരികയാണ് വേണ്ടതെന്നും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട പ്രതികരണത്തില്‍ വിനയന്‍ വ്യക്തമാക്കുന്നു. നല്ലൊരു സിനിമയെ കൊല്ലാന്‍ ശ്രമിക്കുന്ന ഈ ക്രിമിനല്‍ ബുദ്ധിയ്ക്ക് പിന്നിലെ വ്യക്തിയെ പുറത്ത് കൊണ്ട് വരണമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. വിശദമായി വായിക്കാം..

‘രണ്ടു ദിവസം മുന്‍പ് മുതല്‍ ഇങ്ങനൊരു വ്യാജ പ്രൊഫൈലില്‍ നിന്ന് കേരളത്തിലെ ഇരുനൂറിലധികം തിയറ്ററുകളില്‍ പ്രേക്ഷകര്‍ കയ്യടിയോടെ സ്വീകരിച്ച് 14-ാം ദിവസം പ്രദര്‍ശനം തുടരുന്ന പത്തൊമ്പതാം നുറ്റാണ്ട് ഫ്‌ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു..
ഇങ്ങനൊരു ഫേസ്ബുക്ക് പേജ് പ്രൊഡ്യൂസേഴ്‌സിനില്ല.. ഈ വ്യാജന്‍മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോള്‍ സംസാരിച്ച പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ രഞ്ജിത്ത് പറഞ്ഞത്.
Also Read: നിഖിലയുടെ പേരിലെ വിമൽ അച്ഛനല്ല അമ്മയാണ്, അറിയാമോ?; നടിയുടെ പേരിന് പിന്നിലെ കഥയിങ്ങനെ

ഏതായാലും നല്ലൊരു സിനിമയേ കൊല്ലാന്‍ ശ്രമിക്കുന്ന ഈ ക്രിമിനല്‍ ബുദ്ധിക്ക് മുന്നില്‍ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ.. അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ്, പിതൃശൂന്യത എന്നു വിളിക്കുന്നത് താങ്കളാപേരിന് അര്‍ഹനാണ്.. നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലങ്കില്‍ പിന്നെ ഇങ്ങനെ ആകാം എന്നാണോ? എന്നാല്‍ നിങ്ങള്‍ക്കു തെറ്റിപ്പോയി നിങ്ങടെ കള്ള പ്രചരണങ്ങള്‍ക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം..’ വിനയന്‍ പറഞ്ഞ് നിര്‍ത്തുന്നു.

പത്തൊമ്പതാംനൂറ്റാണ്ട് ഒരു ചരിത്ര- ‘സിനിമ ചരിത്ര’ സംഭവമാണ്. ഈ ചരിത്രം എഴുതപ്പെട്ടു കഴിഞ്ഞു. ഇനിയെന്തിനാശങ്ക. ഇനി കൂവുന്നവര്‍ വെറും കുറുക്കന്മാര്‍ മാത്രമാണെന്നാണ് ഒരാള്‍ വിനയന്റെ പോസ്റ്റിന് താഴെയിട്ട കമന്റില്‍ പറയുന്നത്. 2022 ലെ അവാര്‍ഡ് ചിത്രമായി സംവിധായകന്‍ വിനയന്‍ സംവിധാനം ചെയത പത്തൊന്‍മ്പതാം നൂറ്റാണ്ട് മാറും.
മലയാള സിനിമ ചരിത്രത്തിലെ പൊന്‍ തൂവലാണ് ഈ ചിത്രമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട. ഇതര ഭാഷകളില്‍ കൂടി എടുത്ത് ഇന്ത്യയില്‍ മൊത്തം പ്രദര്‍ശിപ്പിക്കണം. സൈബര്‍ ആക്രമണക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ചിത്രം നൂറ് ദിവസം ഓടും. മനോഹര സിനിമയാണെന്നും പ്രേക്ഷകര്‍ പറയുന്നു.