0

Nayanthara And Trisha To Share Screen Space; Reports Suggests Nayanthara Will Join in Ram Movie-അന്ന് നയൻസിന്റെ മുന്നിൽ ചെറുതാവാനില്ലെന്ന് പറഞ്ഞ് പിൻമാറി; ‌ഒടുവിൽ തൃഷയും നയൻസും ഒരുമിച്ചെത്തുന്നു?

Share


രണ്ട് പേരുടെയും കരിയർ നിരീക്ഷിച്ചാലും കൗതുകങ്ങൾ ഏറെയാണ്. കരിയറിൽ കത്തി നിൽക്കവെയാണ് നയൻസിന്റെ വ്യക്തി ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവുന്നതും 2011 ൽ നടി സിനിമകളിൽ നിന്ന് മാറി നിൽക്കുന്നതും. ഈ സമയത്തും തൃഷ തിളങ്ങി നിന്നു. എന്നാൽ 2013 ഓടെ നയൻതാര വൻ തിരിച്ചു വരവ് നടത്തി.

അപ്പോഴേക്കും തൃഷയുടെ കരിയറിൽ വീഴ്ചകൾ വന്നു. ഉത്തരേന്ത്യയിൽ നിന്നുള്ള നായിക നടിമാർ തമിഴകത്ത് തിളങ്ങിയതോടെ തൃഷയുടെ അവസരങ്ങൾ കുറഞ്ഞു. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾക്കായി നടി കാത്തിരുന്നതും ഇടവേളയ്ക്ക് കാരണമായി.

Also Read: അപ്പുറത്ത് മീര ജാസ്മിൻ, പേടിച്ച് നിലത്ത് വീഴാറായി; ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് നരേൻ

എന്നാൽ നയൻതാര ഈ വെല്ലുവിളിയെ നേരിട്ടു. താരമൂല്യം രണ്ടാം വരവിൽ ഇരട്ടിയായ നയൻസ് തമിഴകത്തെ മുൻനിര നായിക നടിയായി. തൃഷയുടെ കരിയർ ​ഗ്രാഫ് കുത്തനെ ഇടിഞ്ഞിരിക്കുകയായിരുന്നു ഈ സമയത്ത്.

എന്നാൽ കൊടി എന്ന ധനുഷ് ചിത്രത്തിലൂടെ തൃഷ വീണ്ടും ശക്തമായ സാന്നിധ്യം അറിയിച്ചു. 96 എന്ന സിനിമ വൻ വിജയമായതോടെ തൃഷ വീണ്ടും ലൈംലൈറ്റിൽ തിളങ്ങി. അടുത്തിടെ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ തൃഷ വൻ പ്രശംസയാണ് പിടിച്ചു പറ്റുന്നത്.

ഇപ്പോഴിതാ നയൻതാരയും തൃഷയും ഒരു സിനിമയിൽ ഒരുമിച്ചെത്താൻ പോവുന്നെന്നാണ് പുറത്ത വരുന്ന റിപ്പോർട്ടുകൾ. അതും മലയാള ചിത്രം റാമിൽ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാലാണ് നായകൻ.

ചില കാരണങ്ങളാൽ സിനിമ രണ്ട് ഭാ​ഗമാക്കിയാണ് ഒരുങ്ങുന്നതെന്നും ഒന്നാം ഭാ​ഗത്തിന്റെ അവസാനവും രണ്ടാം ഭാ​ഗത്തിൽ നായികയായും നയൻതാരയാണ് എത്തുന്നതെന്നുമാണ് റിപ്പോർട്ടുകൾ. ആദ്യ ഭാ​ഗത്തിലെ നായിക തൃഷയാണ്. എന്നാൽ നയൻസിന്റെ വരവിനെ പറ്റി ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല. .

Also Read: ‘കല്യാണം കഴിഞ്ഞപ്പോൾ എല്ലാം ചാടി കേറി പറയുമായിരുന്നു, ഇപ്പോൾ ജോണിന് എന്റെ ഇഷ്ടങ്ങൾ അറിയില്ല’; ധന്യ

നേരത്തെ കാതുവാക്കുല രണ്ട് കാതൽ എന്ന സിനിമയിൽ നയൻതാരയും തൃഷയും ഒരുമിച്ച് അഭിനയിക്കാനിരുന്നതായിരുന്നു. എന്നാൽ പിന്നീട് സമാന്തയാണ് തൃഷയ്ക്ക് പകരം നായിക ആയെത്തിയത്. നയൻതാരയേക്കാളും കുറഞ്ഞ പ്രതിഫലമായതിനാലാണ് തൃഷ പിൻമാറിയതെന്നായിരുന്നു അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

തൃഷയുടെ പ്രതിഫലത്തേക്കാൾ വളരെക്കൂടുതലായിരുന്നു നയൻസിന്റെ പ്രതിഫലം. ഇക്കാര്യം തൃഷ ചൂണ്ടിക്കാണിക്കുകയും ചെയ്തെന്ന് വരെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പൊന്നിയിൻ സെൽവനിലെ പ്രകടനത്തോടെ തൃഷയുടെ കരിയർ ​ഗ്രാഫ് കുത്തനെ ഉയർന്നിരിക്കുകയാണെന്നാണ് സിനിമാ ലോകം പറയുന്നത്.



Source link

Click to rate this post!
[Total: 0 Average: 0]