
നയൻതാരയെ പിന്തുണച്ചും കുറ്റപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിൽ വ്യാപക ചർച്ചയാണ് നടക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ നടൻ ബയിൽവൻ രംഗനാഥൻ. നേരത്തെ നയൻതാരയ്ക്ക് കുഞ്ഞ് ജനിക്കാനുള്ള പ്രായം കടന്ന് പോയെന്നും അവർ വാടക ഗർഭ പാത്രത്തിലൂടെ കുഞ്ഞിനെ സ്വീകരിക്കുമെന്നും ഇയാൾ പറഞ്ഞിരുന്നു. താനന്ന് പറഞ്ഞത് ഇപ്പോൾ സംഭവിച്ചു എന്നാണ് ബയിൽവൻ രംഗനാഥൻ പറയുന്നത്.

നയൻതാരയും വിഘ്നേശ് ശിവനും അറിയപ്പെടുന്നവർ ആയതിനാൽ വാടക ഗർഭ പാത്രത്തിലൂടെ കുഞ്ഞിനെ സ്വീകരിക്കുന്ന വഴി നിരവധി പേർ ഇനി തെരഞ്ഞെടുക്കുമെന്നും അതൊരു ട്രെന്റ് ആയി മാറുമെന്നും രംഗനാഥൻ പറയുന്നു.
‘നയൻതാരയ്ക്ക് അമ്മയാവാനുള്ള പ്രായം കടന്ന് പോയെന്ന് ഞാൻ മാസങ്ങൾക്ക് മുമ്പേ പറഞ്ഞതാണ്. അതിനാലാണ് വാടക ഗർഭ പാത്രത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചത്. അതുകൊണ്ടാണ് കല്യാണം കഴിഞ്ഞ് ഉടനെ അവർ വിദേശത്തേക്ക് പോയത്. അത് രഹസ്യമാക്കി വെച്ചതായിരുന്നു. ഹിന്ദിയിലും അടുത്തിടെ വാടക ഗർഭപാത്രത്തിലൂടെ ഒരു നടി കുഞ്ഞിനെ സ്വീകരിച്ചിട്ടുണ്ട്’

‘നടികളെ സംബന്ധിച്ചിടത്തോളം പ്രസവിക്കുമ്പോൾ സൗന്ദര്യം കുറയുമെന്നത് ഉൾപ്പെടെയുളള കാരണങ്ങളാൽ വാടക ഗർഭ ധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിക്കുന്നു’
നയൻതാര വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചത് ഇതൊരു ട്രെൻഡ് ആയി മാറ്റുമെന്നും പ്രസവിച്ചാൽ സൗന്ദര്യം പോവുമെന്ന് കരുതി ഈ വഴി സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ കുഞ്ഞുങ്ങളില്ലാത്തവർ സറൊഗസി മാർഗം സ്വീകരിക്കുമെന്നും ബയിൽവൻ രംഗനാഥൻ വാദിക്കുന്നു.

‘നിലവിലെ വിവാദങ്ങൾ കാലക്രമേണ
മാറും. എന്ത് കാര്യത്തിനും അനുകൂല അഭിപ്രായവും എതിരഭിപ്രായവും ഉണ്ടാവും. ഉദാഹരണത്തിന് പൊന്നിയിൻ സെൽവൻ സിനിമ. അതിന് പോസിറ്റീവ് റിവ്യൂകളും നെഗറ്റീവ് റിവ്യൂകളും വരുന്നുണ്ട്. നെഗറ്റീവ് റിവ്യൂകളും സിനിമയ്ക്ക് ഗുണം ചെയ്യുന്നുണ്ട്. അതേപോലെ വിഘ്നേശ് ശിവനും നയൻതാരയ്ക്കും വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചത് പോസിറ്റീവ് ആയി മാറും. കുഞ്ഞങ്ങളും ദൈവവും ഒന്നാണ്. അവരെ ആഘോഷിക്കുന്നിടത്ത്’
‘വിഘനേശ് ശിവനും നയൻതാരയും അത് ആഘോഷിക്കുകയാണ്. ഈ ആഘോഷം നിലനിൽക്കുന്നത് കാണുമ്പോൾ അവരങ്ങനെ ചെയ്തു നമുക്കെന്ത് കൊണ്ട് അങ്ങനെ ചെയ്ത് കൂടായെന്ന ചിന്ത വരും. ഒരു വഴികാട്ടിയായി ഇത് മാറും, നെഗറ്റീവ് ആയി കാണേണ്ട കാര്യമില്ല,’ ബയിൽവൻ രംഗനാഥൻ പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്സിനോടാണ് പ്രതികരണം.