
വിവാഹമോചനമടക്കമുള്ള വിഷയങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുമെന്ന് അടുത്തിടെ ബാല പറഞ്ഞിരുന്നു. ഇതിനിടെ പല അഭിമുഖങ്ങളിലും പങ്കെടുത്ത നടന്‍ കാര്യമായ തുറന്ന് പറച്ചില്‍ നടത്തിയില്ല. ഒടുവില്‍ താന്‍ സിനിമ നടന്മാരില്‍ നിന്നും ചതിക്കപ്പെട്ടു എന്നുള്ള ആരോപണമാണ് നടന്‍ ഉന്നയിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍ ബാല. ചതിച്ചവരോട് പറയാനുള്ളതെന്താണെന്നും നടന്‍ പറയുന്നുണ്ട്.

Also Read: ഓവറായി റിയാക്ട് ചെയ്തതാണോ? ബിഗ് ബോസിലെ ആ പ്രവൃത്തിയോർത്ത് ഖേദമില്ലെന്ന് ജാസ്മിൻ എം മൂസ
‘മലയാള സിനിമയെ കുറിച്ച് നിങ്ങളെല്ലാവരും എന്താണ് വിചാരിക്കുന്നത്. എത്ര പേര്‍ ചതിയന്മാരായിട്ടുണ്ടെന്ന് അറിയാമോ? നിങ്ങള്‍ വേണമെങ്കില്‍ എഴുതി വെച്ചോളൂ. എനിക്കൊരു പേടിയുമില്ല. മലയാള സിനിമയില്‍ അറിയപ്പെടുന്ന നടന്മാരടക്കം എന്നെ ചതിച്ചിട്ടുണ്ട്. അവരുടെ പേര് പറയുന്നില്ല. അന്നേരം ഞാന്‍ പ്രതിയാവും. എന്നെ പലരും പച്ചയ്ക്ക് ചതിച്ചിട്ടുണ്ട്. പണം വാങ്ങിയാണ് ചതിച്ചത്. മലയാളത്തിലെ മുന്‍നിര നടന്മാരാണ്. അവരൊക്കെ സന്തോഷത്തോടെ സിനിമയില്‍ തന്നെയുണ്ടെന്ന്’, ബാല പറയുന്നു.

‘എല്ലാ മേഖലയില്‍ നിന്നും ചതി കിട്ടിയിട്ടുണ്ട്. ചതിക്കുന്നതൊക്കെ അവന്റെ ഗുണമാണെന്ന് ഓര്‍ത്തിട്ടാണ് ഞാനെന്റെ മനസിന് ശക്തി നല്‍കുന്നത്. എത്ര കഷ്ടപ്പാട് വന്നാലും എനിക്കൊരു തറവാടുണ്ട്, എനിക്കൊരു ബ്ലെഡ് റിലേഷന്‍ഷിപ്പുകള്‍ ഉണ്ട്. എന്റെ അച്ഛന്‍ പറഞ്ഞ് തന്നതാണ് ഞാന്‍ അനുസരിക്കാറുള്ളത്. അല്ലാതെ ജീവിതത്തെ കുറിച്ച് പറയുന്നത് കേട്ട് ഓടി നടന്നിട്ട് കാര്യമില്ല. എല്ലാവരെയും സഹായിക്കണമെന്നാണ് അച്ഛന്‍ പറഞ്ഞിട്ടുള്ളത്. അതില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു’.

‘എന്നെ ചതിച്ചവരുമായി നാളെയൊരു സൗഹൃദം ഉണ്ടാവില്ല. അതെനിക്ക് പ്രയാസമുള്ള കാര്യമാണെന്ന് ബാല പറയുന്നു. നാളെ ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ ആയിരിക്കും പുറത്ത് വരിക. മനസിനെ വേദനിപ്പിച്ച് കൊന്നതിന് ശേഷം അവരോട് സൗഹൃദമാവാന്‍ ഇത് റെക്കോര്‍ഡൊന്നുമല്ല. ഒരു പ്രാവിശ്യം വെറുത്ത് പോയാല്‍ പിന്നെ തിരിച്ച് വരുത്തില്ല. നടന്ന സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് എഴുതി തരാന്‍ തയ്യാറാണെന്നും’, അഭിമുഖത്തില്‍ ബാല പറയുന്നു.