
Also Read: ഓവറായി റിയാക്ട് ചെയ്തതാണോ? ബിഗ് ബോസിലെ ആ പ്രവൃത്തിയോർത്ത് ഖേദമില്ലെന്ന് ജാസ്മിൻ എം മൂസ
‘രാവിലെ ഷൂട്ടിനെത്തി. ഞാന്‍ ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. ഒരു കാര്യം പറയാന്‍ വന്നതാണ്. കുടുംബ ജീവിതത്തില്‍ ഒരു പ്രാവിശ്യം തോറ്റ് പോയാല്‍ അതിനെ കുറിച്ച് അഭിപ്രായം പറയാം. രണ്ട് പ്രാവിശ്യം തോറ്റ് പോയാല്‍ നമ്മുക്ക് നമ്മളെ കുറിച്ച് തന്നെ ഒരു സംശയം വരും. ഇന്നെനിക്ക് നിങ്ങളോട് സംസാരിക്കാനുണ്ട്. മാധ്യമങ്ങളോട്, വളരെ നന്ദി പറയുന്നു. രണ്ടാമതൊരു തവണ കൂടി എന്നെ ഇങ്ങനെ എത്തിച്ചതിന് എല്ലാവര്‍ക്കും നന്ദിയുണ്ട്’ ബാല പറയുന്നു.

‘നിങ്ങളിപ്പോള്‍ നിര്‍ബന്ധിച്ചാലും എലിസബത്തിനെ കുറിച്ച് സംസാരിക്കാന്‍ പോവുന്നില്ല. പക്ഷേ ഒരു കാര്യം പറയാം, അവര്‍ എന്നെക്കാളും നല്ല വ്യക്തിയാണ്. എലിസബത്ത് ഒരു ഡോക്ടറാണ്. അവര്‍ക്കൊരു മനസമാധാനം കൊടുക്കണം. അവരൊരു സ്ത്രീയാണ്. ഞാന്‍ മാറിക്കോളാം. ഭയങ്കരമായി വേദന നിറഞ്ഞൊരു കാര്യമാണിത്.
എനിക്ക് ഞാനുണ്ട്. ഇനി സംസാരിച്ചാല്‍ ശരിയാവില്ല. അതുകൊണ്ട് ആരും ഇനിയെന്നെ അതിലേക്ക് വലിച്ചിടരുത്. വളരെ നന്ദിയുണ്ടെന്നും’,… പറഞ്ഞാണ് ബാല വാക്കുകള്‍ അവസാനിപ്പിക്കുന്നത്. സംസാരത്തിനൊടുവില്‍ നടന്‍ വികരഭരിതനാവുന്നതും വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കും.

കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് ബാലയും എലിസബത്തും ഒന്നിക്കുന്നത്. വിവാഹക്കാര്യം നടന്‍ വളരെ രഹസ്യമാക്കി വെച്ചെങ്കിലും ഇത് പുറത്ത് വന്നു. പിന്നീട് സെപ്റ്റംബറില്‍ നടന്‍ ഔദ്യോഗികമായി വിവാഹ വിരുന്ന് സംഘടിപ്പിക്കുകയും വിവാഹക്കാര്യം പുറംലോകത്തെ അറിയിക്കുകയും ചെയ്തു. ശേഷം ബാലയുടെ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും വന്ന് ചേര്‍ന്നു. മലയാളം കൃത്യമായി സംസാരിക്കാന്‍ അറിയാത്തത് മുതല്‍ എല്ലാം പരിഹാസങ്ങള്‍ക്ക് കാരണമായി.

ഇതിനിടയിലാണ് രണ്ടാം ഭാര്യ എലിസബത്തുമായി വേര്‍പിരിഞ്ഞോന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്. ഒരു അഭിമുഖത്തില്‍ അമ്മയെ കുറിച്ച് മാത്രം പറയുന്നതും എലിസബത്തിനെ പറ്റി പറയാത്തതുമാണ് സംശയങ്ങള്‍ക്ക് വഴിയൊരുക്കിയത്. പിന്നെയത് അഭ്യൂഹങ്ങള്‍ക്ക് കാരണമായി. ഒടുവില്‍ കേട്ടതൊക്കെ സത്യമാണെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.

ആദ്യ വിവാഹജീവിതം പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന നടന്‍ രണ്ടാമതൊരു ജീവിതത്തിലേക്ക് പ്രതീക്ഷകളോടെയാണ് എത്തുന്നത്. എന്നാല്‍ അതും തകര്‍ന്നെന്ന വിവരം ആരാധകരെ പോലും വേദനയിലാക്കിയിരിക്കുകയാണ്.