
ഗര്‍ഭിണിയാണോന്ന് അറിയാനായി പരിശോധന നടത്തുന്ന പ്രഗ്നന്‍സി കിറ്റാണ് പാര്‍വതി പങ്കുവെച്ചത്. ‘സോ, അത്ഭുതം ഇവിടെ തുടങ്ങുന്നു’, എന്നാണ് ചിത്രത്തിന് നടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇതിന് പിന്നാലെ ഗായിക സയനോര, നടിമാരായ പത്മപ്രിയ, നിത്യ മേനോന്‍, അര്‍ച്ചന പത്മിനി, തുടങ്ങി നിരവധി നടിമാരും ഇതേ പോസ്റ്റ് ഇതേ ക്യാപ്ഷനില്‍ പങ്കുവെച്ചിരിക്കുകയാണ്. ഇതോടെയാണ് ആരാധകര്‍ക്കിടയിലും സംശയങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ഹഹഹ, എടീ, എന്നാണ് നടി റിമ കല്ലിങ്കല്‍ പാര്‍വതിയുടെ പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്. ഇന്ത്യന്‍, അമേരിക്കന്‍ ഗായികയും എഴുത്തുകാരിയുമായ ലിസ മിശ്ര ഞാനൊരു ആന്റിയാവാന്‍ പോവുകയാണോന്ന് ചോദിക്കുന്നു. എന്റെ ദൈവമേ എനിക്കിത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല, ആശംസകള്‍ എന്നാണ് ബോളിവുഡ് നടി സ്വാര ഭാസ്‌കര്‍ കമന്റിട്ടത്.

അങ്ങനെ നടി ജൂവല്‍ മേരി മുതല്‍ സ്വാര ഭാസ്‌കര്‍ വരെയുള്ള സെലിബ്രിറ്റികള്‍ പാര്‍വതിയുടെ പോസ്റ്റിന് താഴെ ആശംസ അറിയിച്ച് എത്തിയിരുന്നു. എല്ലാവരും കാര്യം അറിയാതെ ആശംസ അറിയിച്ചതാണെങ്കിലും സത്യം അങ്ങനെയല്ല. ഏതോ സിനിമയുടെ പ്രൊമോഷനായിരിക്കുമെന്നും പ്രചരണം വന്നു. ഇത്രയധികം നടിമാര്‍ ഇതേ കാര്യം പോസ്റ്റ് ചെയ്തത് സിനിമയുമായി ബന്ധപ്പെട്ടായിരിക്കുമെന്ന ഊഹാപോഹം ഏകദേശം സത്യമാണെന്നാണ് അറിയുന്നത്.

ഇത് സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണെന്ന് ചിലര്‍ കമന്റിലൂടെ പറഞ്ഞ് തുടങ്ങിയതോടെയാണ് കമന്റിട്ടവരും ചമ്മി തുടങ്ങിയത്. ഞാന്‍ ക്യാപ്ഷന്‍ മാത്രമേ വായിച്ചുള്ളു എന്നാണ് നടി സ്വാര ആരാധകന് മറുപടിയായി പറഞ്ഞത്. എന്തായാലും വണ്ടര്‍ വുമണ്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പ്രൊമോഷനാണെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൡ നിന്നും വ്യക്തമാവുന്നത്. വൈകാതെ പാര്‍വതിയടക്കമുള്ളവര്‍ ഇതില്‍ വിശദീകരണം നല്‍കുമെന്നാണ് വിചരിക്കുന്നത്.