0

Amala Paul Reply About Her Second Marriage With Punjabi Singer Bhavninder Singh Goes Viral

Share


കുറച്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി അമല പോള്‍. ടീച്ചര്‍ എന്ന പേരിലൊരുക്കിയ പുതിയ ചിത്രത്തിലൂടെയാണ് അമല വീണ്ടും കേരളത്തില്‍ തരംഗമാവാന്‍ പോവുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായി കേരളത്തില്‍ പ്രൊമോഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. ഇതിനിടയില്‍ കേരളത്തിലേക്ക് എത്തിയ അമലയുടെ പുതിയ ചിത്രങ്ങളും വീഡിയോസുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

Also Read: ‘താമസം പോലും രണ്ട് സ്ഥലങ്ങളിലായി’; നടി സ്നേഹയും ഭർത്താവ് പ്രസന്നയും വിവാഹ മോചനത്തിന് ഒരുങ്ങുന്നു?

ചടങ്ങിനിടയില്‍ നിരവധി ചോദ്യങ്ങള്‍ക്ക് നടി മറുപടി പറഞ്ഞിരുന്നു. അതിലൊന്ന് ഭവ്നിന്ദര്‍ സിംഗുമായിട്ടുള്ള വിവാഹം കഴിഞ്ഞെന്നുള്ള കാര്യത്തെ കുറിച്ചാണ്. അത്തരം വാര്‍ത്തകളില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ അമലയോട് ചോദിച്ചത്. പെട്ടെന്നുള്ള ചോദ്യത്തില്‍ ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെയാണ് അമല സംസാരിച്ച് തുടങ്ങിയത്.

‘അത് തികച്ചും പേഴ്‌സണലായിട്ടുള്ള കാര്യമാണ്. നമ്മളിവിടെ സിനിമയുടെ പ്രസ് മീറ്റിന് വന്നതാണല്ലോ’, അപ്പോള്‍ അത് ചെയ്യാം എന്ന് മാത്രം മറുപടി പറയുകയും ചോദ്യം ചോദിച്ച ആള്‍ക്ക് നന്ദി പറയുകയും ചെയ്തു.

2018 ലാണ് പഞ്ചാബി പാട്ടുകാരനായ ഭവ്നിന്ദര്‍ സിംഗ് അമല പോളിന്റെ കൂടെയുള്ള ഫോട്ടോസ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിടുന്നത്. ഇരുവരും പഞ്ചാബിലെ പരമ്പരാഗതമായ വേഷത്തിലായിരുന്നു. മാത്രമല്ല വിവാഹത്തിന് സമാനമായ രീതിയിലെടുത്ത ചിത്രങ്ങളില്‍ പരസ്പരം ചുംബിക്കുന്നതടക്കം പലതുമുണ്ടായിരുന്നു. ഒപ്പം വിവാഹമാണെന്ന് ഭവ്‌നന്ദിര്‍ സൂചിപ്പിച്ചതോടെ അമല പോള്‍ രണ്ടാമതും വിവാഹിതയായെന്ന തരത്തിലേക്ക് കാര്യങ്ങളെത്തി.

വിവാഹമാണെന്ന് ഭവ്‌നിന്ദര്‍ പറഞ്ഞെങ്കിലും അത് തെറ്റായ പ്രചരണമാണെന്ന് അമല ആരോപിച്ചു. ‘മുന്‍സുഹൃത്തായ ഭവ്നിന്ദര്‍ തന്നോടൊപ്പം എടുത്ത ചിത്രങ്ങളും വീഡിയോസും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന്’, പറഞ്ഞ് അമല ഭവ്‌നിന്ദറിനെതിരെ കേസ് കൊടുത്തു. പിന്നാലെ പോലീസ് ഗായകനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ നല്‍കവേ അമല തന്റെ ഭാര്യയാണെന്നും 2017 ല്‍ പഞ്ചാബി ആചാരപ്രകാരം വിവാഹിതരായതിനുള്ള തെളിവുകളും ഗായകന്‍ സമര്‍പ്പിച്ചു. ഇതോടെ പ്രശ്‌നം നീണ്ട് പോവുകയായിരുന്നു.

മുന്‍പും സമാനമായ രീതിയില്‍ വിവാഹവാര്‍ത്തകള്‍ വന്നെങ്കിലും അമല ഒന്നിലും പ്രതികരിച്ചിരുന്നില്ല. വിവാഹമടക്കമുള്ള ചോദ്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് നടിയിപ്പോള്‍ ശ്രമിക്കുന്നത്. അതേ സമയം ഭവ്‌നിന്ദറുമായി വ്യക്തിപരമായ പ്രശ്‌നങ്ങളാണ് അകല്‍ച്ചയ്ക്ക് കാരണമായതെന്നാണ് വിവരം.



Source link

Click to rate this post!
[Total: 0 Average: 0]