
ഷോ നടത്താന്‍ തീരുമാനിച്ചിരുന്നത് 2018 മെയ് 11 കോഴിക്കോടായിരുന്നു. 30 ലക്ഷം രൂപയായിരുന്നു പ്രതിഫലമായി നിശ്ചയിച്ചിരുന്നത്. ഇതില്‍ 15 ലക്ഷം രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഷോ 2018 ഏപ്രില്‍ 27 ലേക്ക് മാറ്റാന്‍ സംഘടാകര്‍ ആവശ്യപ്പെട്ടുവെന്നാണ് സണ്ണി പറയുന്നത്. തുടര്‍ന്ന് വീണ്ടും ഷോ മാറ്റി. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഷോ മെയ് 26 ലേക്കായിരുന്നു മാറ്റിയത്.

ഈ സമയത്താണ് ഷിയാസ് രംഗത്തെത്തുന്നത്. ഷോയുടെ ബഹറൈനിലേയും തിരുവനന്തപുരത്തേയും കോ-ഓര്‍ഡിനേറ്റര്‍ എന്ന് പരിചയപ്പെടുത്തിയാണ് ഷിയാസ് രംഗത്തെത്തുന്നതെന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്. ഇതിനിടെ പ്രളയവും പ്രശ്‌നങ്ങളും കാരണം ഷോ നീണ്ടു പോവുകയായിരുന്നു. ഒടുവില്‍ 2019 ഫെബ്രുവരി 14ന് കൊച്ചിയില്‍ വാലന്റൈന്‍സ് ഡേ എന്ന നിലയില്‍ ഷോ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

പിന്നാലെ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഷോയുടെ വിവരങ്ങള്‍ പുറത്ത് വിടുകയും ചെയ്തു. ജനുവരി അവസാനത്തിന് മുമ്പ് തന്നെ ബാക്കിയുള്ള പണം മുഴുവന്‍ നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ തനിക്ക് പണം നല്‍കിയില്ലെന്നും ഇതോടെ ഷോ നടക്കാതെ പോവുകയായിരുന്നുവെന്നുമാണ് സണ്ണി ലിയോണ്‍ ഹര്‍ജിയില്‍ പറയുന്നത്.

അതേസമയം, സണ്ണിയുടെ ഹര്‍ജിയെ തുടര്‍ന്ന് കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈം ബ്രാഞ്ചിന് കോടതി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. വാലന്റൈന്‍സ് ഡേയ്ക്ക് പരിപാടി നടത്താം എന്ന് പറഞ്ഞ് 30 ലക്ഷം രൂപ വാങ്ങിയെന്നും പിന്നീട് പരിപാടി നടത്താതെ വഞ്ചിച്ചുവെന്നാണ് സണ്ണിയ്‌ക്കെതിരായ പരാതി. മാനേജര്‍ മുഖേനെയാണ് സണ്ണി പണം കൈപ്പറ്റിയതെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇത് പ്രകാരം, സണ്ണി ഒന്നാം പ്രതിയും ഭര്‍ത്താവും മാനേജറും കൂട്ടുപ്രതികളുമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബിഗ് ബോസിലൂടെയാണ് സണ്ണി ലിയോണ്‍ ഇന്ത്യന്‍ സിനിമാ ലോകത്തിലേക്ക് എത്തുന്നത്. പിന്നീട് ബോളിവുഡിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. മധുരരാജയിലെ ഡാന്‍സ് നമ്പറിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ എത്തുന്നത്. താരത്തിന്റെ മലയാള സിനിമയടക്കം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലുമെല്ലാം നിരവധി സിനിമകളാണ് സണ്ണി ലിയോണിന്റേതായി അണിയറയിലുള്ളത്.