
രഞ്ജിനി ഹരിദാസിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. അമ്മയെയും സഹോദരന്‍ ശ്രീപ്രിയനെയും കുറിച്ച് രഞ്ജിനി തന്നെ പലപ്പോഴും വാതോരാതെ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കുഞ്ഞനിയന്‍ ഒരു കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്ന് പറഞ്ഞാണ് രഞ്ജിനി എത്തിയത്. ശ്രീപ്രിയന്റെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസുമാണ് സമൂഹ മാധ്യമങ്ങളിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായത്.

നവംബര്‍ ഇരുപത് ഞായറാഴ്ച ആലപ്പുഴയില്‍ വച്ചാണ് താരവിവാഹം നടന്നത്. ലളിതമായി നടത്തിയ ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ബ്രീസ് ജോര്‍ജ് എന്നാണ് വധുവിന്റെ പേര്. കൊറിയോഗ്രഫറായി ജോലി ചെയ്യുന്ന ആളാണ് ബ്രീസ് എന്നാണ് സൂചന. അതേസമയം അമ്മയ്ക്ക് പിന്നാലെ ചേച്ചി രഞ്ജിനിയുടെ കാലില്‍തൊട്ട് അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് ശ്രീപ്രിയന്‍ വിവാഹിതനായത്.

എത്ര മനോഹരമായ നിമിഷമാണിതെന്ന് പറഞ്ഞാണ് ഈ ചിത്രം രഞ്ജിനി പുറത്ത് വിട്ടത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കള്‍ക്കുമിടയില്‍ രഞ്ജിനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയും ഗായികയുമായ രഞ്ജിനി ജോസും എത്തിയിരുന്നു. വിവാഹത്തിനിടയില്‍ നിന്നുള്ള ചിത്രങ്ങളില്‍ ഗായികയെയും കാണാമായിരുന്നു. മാത്രമല്ല വിവാഹത്തിന്റെ തലേദിവസം രഞ്ജിനിയുടെ കൂടെ കാമുകനായ ശരത്തും ഉണ്ടായിരുന്നു. എല്ലാവരും ചേര്‍ന്ന് വലിയൊരു ആഘോഷം പോലെയാണ് കല്യാണം നടത്തിയത്.

രഞ്ജിനി ഹരിദാസ് വിവാഹം കഴിക്കുന്നില്ലേ എന്ന് ചോദിക്കുന്നവരോട് വിവാഹത്തോട് വലിയ താല്‍പര്യമില്ലെന്ന് താരം മുന്‍പ് പറഞ്ഞിട്ടുണ്ട്. എന്ന് കരുതി അങ്ങനൊരു തോന്നലുണ്ടായാല്‍ താന്‍ തീര്‍ച്ചയായും വിവാഹിതയാവുമെന്നും രഞ്ജിനി പറഞ്ഞിരുന്നു. ഇതിനിടയിലാണ് തനിക്കൊരു കാമുകനുണ്ടെന്നും ആഘാതമായ പ്രണയത്തിലാണെന്നും രഞ്ജിനി വ്യക്തമാക്കിയത്.

ബോയ്ഫ്രണ്ട് ശരത് പുളിമൂടിനെ പുറംലോകത്തിന് പരിചയപ്പെടുത്തി കൊണ്ടാണ് നടി അന്നെത്തിയത്. ഇരുവരും ഒരുമിച്ച് യാത്ര പോവുകയും താമസിക്കുകയുമൊക്കെ ചെയ്യുന്നത് പതിവാണ്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുമുണ്ട്. ഉടനെ രഞ്ജിനിയും ഒരു കുടുംബിനിയാവാന്‍ തയ്യാറാവുമോന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാവില്ല. എന്നാല്‍ ഒരു കുഞ്ഞിനെ ദത്തെടുക്കണം എന്നതടക്കം ഒത്തിരി ആഗ്രഹങ്ങള്‍ താരം മുന്നോട്ട് വെച്ചിട്ടുണ്ട്.